Quantcast

ഗള്‍ഫ്​ പ്രതിസന്ധി; സമവായ നീക്കങ്ങൾ വിജയം കണ്ടില്ലെന്ന് വിലയിരുത്തല്‍

MediaOne Logo

Jaisy

  • Published:

    10 April 2018 8:25 PM GMT

ഗള്‍ഫ്​ പ്രതിസന്ധി;  സമവായ നീക്കങ്ങൾ വിജയം കണ്ടില്ലെന്ന് വിലയിരുത്തല്‍
X

ഗള്‍ഫ്​ പ്രതിസന്ധി; സമവായ നീക്കങ്ങൾ വിജയം കണ്ടില്ലെന്ന് വിലയിരുത്തല്‍

ഇരുവിഭാഗവും പ്രഖ്യാപിത നിലപാടിൽ ഉറച്ചു നിൽക്കുന്നതാണ്​ അനുരഞ്​ജന നീക്കത്തിന്​ തിരിച്ചടിയായത്​.

ഗൾഫ്​ പ്രതിസന്ധി അഞ്ചാം ദിവസത്തിലേക്ക്​ കടന്നിരിക്കെ, കുവൈത്ത്​ അമീറിന്റെ ​നേതൃത്വത്തിൽ നടന്ന സമവായ നീക്കങ്ങൾ വിജയം കണ്ടില്ലെന്ന്​ വിലയിരുത്തൽ. ഇരുവിഭാഗവും പ്രഖ്യാപിത നിലപാടിൽ ഉറച്ചു നിൽക്കുന്നതാണ്​ അനുരഞ്​ജന നീക്കത്തിന്​ തിരിച്ചടിയായത്​.

ഗൾഫ്​ ​ഐക്യം അരക്കിട്ടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരക്കിട്ട സമവായ നീക്കങ്ങൾക്കാണ്​ കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അഹ്മദ് അസ്സബാഹ്​ മുന്നിട്ടിറങ്ങിയത്​. സൗദി, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെത്തി നേതാക്കളുമായി മണിക്കൂറുകൾ ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാര ഫോർമുലയൊന്നും ഉരുത്തിരിഞ്ഞില്ലെന്നാണ്​ റിപ്പോർട്ട്​. രേഖാമൂലമുള്ള കൃത്യമായ ഉറപ്പുകളുടെ പുറത്തല്ലാതെ ബന്ധം പുന:സ്ഥാപിക്കാൻ സാധിക്കില്ലെന്നാണ്​ സൗദിയുടെ നിലപാട്​.യു.എ.ഇയും ബഹ്​റൈനും ഇതു ശരിവെക്കുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്​ഥാനരഹിതമാണെന്ന വാദം ആവർത്തിക്കുകയാണ്​ ഖത്തർ.

ഒമാനൊപ്പം ചേർന്ന്​ കുവൈത്ത്​ അമീർ ഒരിക്കൽ കൂടി സന്​ധിസംഭാഷണത്തിന്​ രംഗത്തു വന്നേക്കും. ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ്​ ബിൻ അലവി ബിൻ അബ്​ദുള്ളയും അമീറു​ തമ്മിൽ ഇതു സംബന്ധിച്ച്​ ചർച്ച നടന്നു. ജി.സി.സി തലത്തിൽ പ്രതിസന്​ധി പരിഹരിക്കാൻ എത്രകണ്ട്​ സാധിക്കും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്​.

അതിനിടെ, അമേരിക്കൻ പ്രസിഡൻറ്​ ടെലിഫോണിൽ ഇരുപക്ഷവുമായി ബന്ധപ്പെട്ട്​ മധ്യസ്ഥ നീക്കത്തിന്​ സന്നദ്ധത അറിയിച്ചിട്ടുണ്ട്​. ആവശ്യമെങ്കിൽ വൈറ്റ്​ ഹൗസിൽ തന്നെ ഇതിനു വേദിയൊരുക്കാം എന്നാണ്​ ട്രംപ്​ അറിയിച്ചിരിക്കുന്നത്​.

TAGS :

Next Story