Quantcast

ഒമാന്‍ എയറിന് സ്കൈട്രാക്സ്​ വേൾഡ്​ എയർലൈൻ അവാർഡ്

MediaOne Logo

Jaisy

  • Published:

    11 April 2018 3:11 AM GMT

ഒമാന്‍ എയറിന് സ്കൈട്രാക്സ്​ വേൾഡ്​ എയർലൈൻ അവാർഡ്
X

ഒമാന്‍ എയറിന് സ്കൈട്രാക്സ്​ വേൾഡ്​ എയർലൈൻ അവാർഡ്

യാത്രികർക്ക്​ വിമാന ജീവനക്കാർ നൽകുന്ന മികച്ച സേവനത്തിനും പരിചരണത്തിനുമാണ്​ അംഗീകാരം തേടിയെത്തിയത്

പ്രശസ്തമായ സ്കൈട്രാക്സ്​ വേൾഡ്​ എയർലൈൻ അവാർഡിന്റെ തിളക്കത്തിൽ വീണ്ടും ഒമാൻ എയർ. യാത്രികർക്ക്​ വിമാന ജീവനക്കാർ നൽകുന്ന മികച്ച സേവനത്തിനും പരിചരണത്തിനുമാണ്​ അംഗീകാരം തേടിയെത്തിയത്​. ഈ വിഭാഗത്തിൽ മിഡിലീസ്റ്റിലെ വിമാനകമ്പനികളിൽ ഒന്നാം സ്ഥാനമാണ്​ ഒമാൻ എയറിന്​ ലഭിച്ചത്​.

യാത്രക്കാരിൽ നിന്നുള്ള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​. ഇത്​ നാലാം തവണയാണ്​ ഒമാൻ എയറിന്​ ഈ വിഭാഗത്തിൽ​ അവാർഡ്​ ലഭിക്കുന്നത്​. യാത്രക്കാർക്ക്​ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനം ലഭ്യമാക്കുന്നതിനായുള്ള അംഗീകാരമായാണ്​ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ബഹുമതികളിലൊന്ന്​ വീണ്ടും തങ്ങളെ തേടിയെത്തിയതെന്ന്​ ഒമാൻ എയർ ചീഫ്​ എക്സിക്യൂട്ടീവ്​ ഓഫീസർ പോൾ ഗ്രിഗറോവിച്ച്​ പറഞ്ഞു. വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയുള്ള ലോകത്തിലെ ഏറ്റവും മികച്ച നൂറ്​ വിമാനകമ്പനികളുടെ പട്ടികയും സ്കൈട്രാക്സ്​ പുറത്തിറക്കി. ഇതിൽ ഒമാൻ എയറിന്​ 53 സ്ഥാനമാണ്​ ഉള്ളത്​. എയർലൈൻ വെബ്​സൈറ്റ്​ തുടങ്ങി ബുക്കിങ്​ സൗകര്യങ്ങൾ,ബാഗേജ്​ പോളിസി, വിമാനത്താവളത്തിലെയും വിമാനത്തിനുള്ളിലെയും സൗകര്യങ്ങൾ, ജീവനക്കാരുടെ സേവനം തുടങ്ങി അമ്പതോളം മാനദണ്ഡങ്ങൾ പ്രകാരം യാത്രക്കാരിൽ സർവേ നടത്തിയാണ്​ മികച്ച വിമാന കമ്പനികളെ തെരഞ്ഞെടുക്കുന്നത്​.

TAGS :

Next Story