ഖത്തറിലുള്ളത് ആറുലക്ഷത്തിലേറെ ഇന്ത്യക്കാര്‍: പരിഹാരത്തിന് കാതോർത്ത് ഇന്ത്യ

ഖത്തറിലുള്ളത് ആറുലക്ഷത്തിലേറെ ഇന്ത്യക്കാര്‍: പരിഹാരത്തിന് കാതോർത്ത് ഇന്ത്യ
പ്രതിസന്ധി നീണ്ടാൽ പല നിലക്കും അത്ഇന്ത്യക്കാരെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്
ആറു ദിവസം പിന്നിട്ട ഗൾഫ് പ്രതിസന്ധി എത്രയും എളുപ്പത്തിൽ പരിഹരിക്കപ്പെടണം എന്നാഗ്രഹിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ മുന്നിൽ. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം എന്ന നിലക്ക്പ്രതിസന്ധി സൂക്ഷ്മമായി വിലയിരുത്തി വരികയാണ് കേന്ദ്രം.

എണ്ണവില തകർച്ച, സ്വദേശിവത്കരണം എന്നിവ മൂലം ഗൾഫ്തൊഴിൽ മേഖലയിൽ ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന അസ്ഥിര സാഹചര്യം നിലനിൽക്കെയാണ്അപ്രതീക്ഷിത രാഷ്ട്രീയ പ്രതിസന്ധിയുടെ വരവ്. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നായിരുന്നു ഗൾഫിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളുടെ പ്രതീക്ഷ. എന്നാൽ ഖത്തറിനെതിരെ കടുത്ത നടപടികൾ തുടരുന്നതും മധ്യസ്ഥ നീക്കം വഴിമുട്ടിയതും സ്ഥിതി സങ്കീർണമാക്കുകയാണ്.
ആറു ലക്ഷത്തിലേറെ ഇന്ത്യക്കാരാണ്ഖത്തറിലുള്ളത്. അതിൽ നല്ലൊരു പങ്കും മലയാളികൾ. പ്രതിസന്ധി നീണ്ടാൽ പല നിലക്കും അത് നമ്മെ ബാധിക്കുമെന്ന്സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുഡീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കെഡിറ്റ് ഏജൻസികളുടെ റിപ്പോർട്ടും ഖത്തറിന് ഗുണകരമല്ല. ഖത്തറിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ പ്രതിസന്ധിക്ക് വ്യാപ്തി കൂടും.

ലോകകപ്പിനെ വരവേൽക്കാനുള്ള നീക്കങ്ങൾ വൻതോതിൽ തൊഴിലവസരങ്ങളായിരുന്നു രൂപപ്പെടുത്തിയത്. എന്നാൽ തീവ്രവാദ ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ അടിക്കടി ഉയർത്തുന്നത്ആഗോളതലത്തിൽ രാജ്യത്തിന് കൂടുതൽ ദോഷം ചെയ്യും.
Adjust Story Font
16

