അല്‍ സുവൈര്‍ പാര്‍ക്കും മൃഗശാലയും സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു
ഖത്തറിലെ ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കും രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും ഒരു പോലെ ആസ്വദിക്കാനാവുന്ന ഒരു കൃത്രിമ തടാകവും മൃഗശാലയുമുണ്ട് ജമൈലിയക്കടുത്ത അല്‍ സുവൈറില്‍. അധികമാരും എത്തിപ്പെട്ടിട്ടില്ലാത്ത പാര്‍ക്കിലിന്ന് വാരാന്ത്യ അവധി ദിനങ്ങള്‍ ചെലവഴിക്കാനെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്.

മരുഭൂമിയ്ക്കു നടുവില്‍ കൃത്രിമമായി നിര്‍മ്മിച്ച മനോഹരമായ ഈ തടാകം അല്‍ സുവൈര്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കും. കൂടാതെ ചെറു തടാകങ്ങളില്‍ നിന്ന് മീന്‍ പിടിക്കാനും ഇവിടെ സൗകര്യമുണ്ട്. മുബാറക് റാഷിദ് അല്‍ നഈമി എന്ന സ്വദേശി പൗരന്റെ പതിനഞ്ചു വര്‍ഷത്തെ അധ്വാനമാണ് അറേബ്യന്‍ ഗ്രാമീണ പാരമ്പര്യം തുളുമ്പിനില്‍ക്കുന്ന ഈ പാര്‍ക്കിന്റെ നിര്‍മ്മിതിക്കു പിന്നിലുള്ളത്.
മനോഹരമായ അക്വാറിയവും മൃഗശാലയും എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള വിനോദ കേന്ദ്രങ്ങളുമെല്ലാം ഉള്ളതിനാല്‍ പ്രവാസി കുടുംബങ്ങളും ഈ ഉദ്യാനത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നുണ്ട്. അടുത്തകാലത്ത് മാത്രം നവീകരിച്ച പാര്‍ക്കിനകത്ത് ഇപ്പോള്‍ 50 രൂപയാണ് പ്രവേശന ഫീസായി ഈടാക്കിവരുന്നത്.
പലതരം മാനുകളും കുരങ്ങും മയിലുകളുമെല്ലാം ഉള്ള പാര്‍ക്കിനകത്ത് ലാമ പോണി തുടങ്ങിയ അപൂര്‍വ്വ മൃഗങ്ങളെയും കാണാനാവും. ശഹാനിയ ദുഖാന്‍ ഹൈവേകളില്‍ നിന്ന് ജമൈലിയ വഴി ഈ പാര്‍ക്കിലെത്തിച്ചേരാനാവും.
Adjust Story Font
16