Quantcast

ദുബൈ ആര്‍ടിഎ കൂടുതല്‍ സ്കൂള്‍ ബസുകള്‍ നിരത്തിലിറക്കുന്നു

MediaOne Logo

Jaisy

  • Published:

    13 April 2018 2:17 PM GMT

ദുബൈ ആര്‍ടിഎ  കൂടുതല്‍ സ്കൂള്‍ ബസുകള്‍ നിരത്തിലിറക്കുന്നു
X

ദുബൈ ആര്‍ടിഎ കൂടുതല്‍ സ്കൂള്‍ ബസുകള്‍ നിരത്തിലിറക്കുന്നു

സ്കൂള്‍ ബസ് ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി

ദുബൈ ആര്‍ടിഎ അത്യാധുനിക സൗകര്യമുള്ള കൂടുതല്‍ സ്കൂള്‍ ബസുകള്‍ നിരത്തിലിറക്കുന്നു. സ്കൂള്‍ ബസ് ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. പുതിയ അധ്യയനവര്‍ഷത്തില്‍ ഈ ബസുകള്‍ സര്‍വീസ് ആരംഭിക്കും.

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള 125 സ്കൂള്‍ ബസുകള്‍ കൂടി റോഡിലിറക്കാനാണ് ദുബൈ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കിയത്. ട്രാക്കിങ് സംവിധാനമുള്ളവും പരിസ്ഥിത സൗഹൃദവുമായ ബസുകളാണ് ഇവ. നിലവില്‍ 7000 വിദ്യാര്‍ഥികളാണ് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ സ്കൂള്‍ ബസ് ഉപയോഗിക്കുന്നത്. ഇത് പുതിയ അധ്യയനവര്‍ഷം പതിനായിരം കുട്ടികളായി വര്‍ധിക്കുമെന്നാണ് കണക്ക്. ഇവരെ കൂടി ഉള്‍ക്കൊള്ളാന്‍ പുതിയ ബസുകള്‍കള്‍ക്ക് കഴിയും. 22 സീറ്റ് ശേഷിയുള്ള 95 ബസും, 32 സീറ്റ് ശേഷിയുള്ള പത്ത് ബസും, 58 സീറ്റ് ശേഷിയുള്ള 20 ബസുകളുമാണ് പുതുതായി എത്തുന്നത്. നിലവില്‍ 5922 സ്കൂള്‍ ബസുകള്‍ ദുബൈയില്‍ സര്‍വീസ് നടത്തുന്നുണ്ട്. മൂന്ന് വര്‍ഷത്തിനകം സ്കൂള്‍ ബസുകളുടെ എണ്ണം 7600 ആയി വര്‍ധിപ്പിക്കാനും ആര്‍ടിഎ ലക്ഷ്യമിടുന്നു.

TAGS :

Next Story