Quantcast

പ്രവാസി മലയാളി ഉള്‍പ്പെടെ 30 പേര്‍ക്ക് പ്രവാസി ഭാരതീയ പുരസ്കാരം

MediaOne Logo

Sithara

  • Published:

    15 April 2018 10:26 PM IST

പ്രവാസി മലയാളി ഉള്‍പ്പെടെ 30 പേര്‍ക്ക് പ്രവാസി ഭാരതീയ പുരസ്കാരം
X

പ്രവാസി മലയാളി ഉള്‍പ്പെടെ 30 പേര്‍ക്ക് പ്രവാസി ഭാരതീയ പുരസ്കാരം

ബഹ്റൈനില്‍ ഫയര്‍ ആന്‍റ് സേഫ്റ്റി സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഉടമ വി കെ രാജശേഖരന്‍ പിള്ളയാണ് പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച മലയാളി

ബഹ്റൈനിലെ മലയാളി പ്രവാസി ഉള്‍പ്പെടെ 30 പേര്‍ക്ക് പ്രവാസി ഭാരതീയ പുരസ്കാരം. പ്രവാസി ഭാരതീയ ദിവസ് സമാപന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

ബഹ്റൈനില്‍ ഫയര്‍ ആന്‍റ് സേഫ്റ്റി സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഉടമ വി കെ രാജശേഖരന്‍ പിള്ളയാണ് പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച മലയാളി. 15 വര്‍ഷമായി ബഹ്റൈനില്‍ സാമൂഹിക, ജീവകാരുണ്യ രംഗത്തും സജീവമാണ് രാജശേഖരന്‍ പിള്ള. അവാര്‍ഡ് ലബ്ധിയില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ഡോ. ആര്‍ സീതാറാമിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. തമിള്‍നാട് സ്വദേശിയാണെങ്കിലും ഇദ്ദേഹത്തിന്റെ കുടുംബ വേരുകള്‍ പാലക്കാട്ടാണ്. ഗള്‍ഫ് സാംസ്കാരിക രംഗത്ത് അതുല്യ സംഭാവനകള്‍ അര്‍പ്പിച്ചു വരുന്ന ഒരു പ്രവാസി കൂട്ടായ്മയും ഇക്കുറി പുരസ്കാര പട്ടികയിലുണ്ട്. അബൂദബിയിലെ ഇന്ത്യ സോഷ്യല്‍ സെന്‍ററിനാണ് പുരസ്കാരം.

സൗദി അറേബ്യയിലുള്ള സീനത്ത് ജാഫ്രി എന്ന വനിതക്കും അവാര്‍ഡുണ്ട്. റിയാദ് ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ ഗേള്‍സ് വിഭാഗം പ്രിന്‍സിപ്പലായി അഞ്ചു വര്‍ഷം മുമ്പാണ് ഇവര്‍ വിരമിച്ചത്. അമേരിക്ക ഉള്‍പ്പെടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കാണ് കൂടുതല്‍ പുരസ്കാരങ്ങള്‍. അവാര്‍ഡ് ജേതാക്കളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ മാത്രമാകും ഉണ്ടാവുക.

TAGS :

Next Story