Quantcast

യുഎഇയിലെ ജൈവ കൃഷി ഉല്‍പന്നങ്ങള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിറ്റഴിക്കുന്ന പദ്ധതിക്ക് തുടക്കം 

MediaOne Logo
യുഎഇയിലെ ജൈവ കൃഷി ഉല്‍പന്നങ്ങള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിറ്റഴിക്കുന്ന പദ്ധതിക്ക് തുടക്കം 
X

യുഎഇയിലെ ജൈവ കൃഷി ഉല്‍പന്നങ്ങള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിറ്റഴിക്കുന്ന പദ്ധതിക്ക് തുടക്കം 

യു എ ഇയില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ കൃഷി ഉല്‍പന്നങ്ങള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കുന്ന പദ്ധതിക്ക് തുടക്കമായി

യു എ ഇയില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ കൃഷി ഉല്‍പന്നങ്ങള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കുന്ന പദ്ധതിക്ക് തുടക്കമായി. അബൂദബി മുശ്റിഫ് മാളില്‍ യു എ ഇ പരിസ്ഥിത മന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സായിദ് ഹയര്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റേറിയന്‍ കെയര്‍ ആന്‍ഡ് സ്പെഷല്‍ നീഡ്സുമായി സഹകരിച്ചാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് യു എ ഇയിലെ ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം യു എ ഇ പരിസ്ഥിതി മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദി നിര്‍വഹിച്ചു. പദ്ധതി യു എ ഇ കര്‍ഷക സമൂഹത്തിന് ഏറെ ഉപകാരപ്പെടുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികരംഗത്തിനും ഇത് ഗുണകരമാകും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും ചടങ്ങില്‍ പങ്കെടുത്തു. ഒരു സമയം രാജ്യത്തെ കര്‍ഷകര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നേട്ടമുണ്ടാകുന്നതോടൊപ്പം കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ഗതാഗതം കുറയുന്നതിനാല്‍ അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും ഇത്തരം നീക്കള്‍ക്ക് കഴിയുമെന്ന് യൂസഫലി പറഞ്ഞു.

Next Story