Quantcast

സൗദിയില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ ആറിന പദ്ധതി

MediaOne Logo

Sithara

  • Published:

    17 April 2018 5:00 PM GMT

സൗദിയില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ ആറിന പദ്ധതി
X

സൗദിയില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ ആറിന പദ്ധതി

പുതിയ നിയമം ഡിസംബര്‍ 12ന് പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ കാര്യ അണ്ടര്‍സെക്രട്ടറി ഡോ. അഹ്മദ് ഖത്താന്‍

സൗദി സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ പുതിയ ആറിന പരിപാടികള്‍ക്ക് രൂപം കണ്ടതായി തൊഴില്‍ കാര്യ അണ്ടര്‍സെക്രട്ടറി ഡോ. അഹ്മദ് ഖത്താന്‍ അറിയിച്ചു. വിഷന്‍ 2030 പദ്ധതികള്‍ക്ക് ആക്കം കൂട്ടാന്‍ ഉപകരിക്കുന്നതായിരിക്കും സ്വദേശിവത്കരണത്തിലെ പുതിയ നീക്കങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമം ഡിസംബര്‍ 12ന് പ്രാബല്യത്തില്‍ വരുമെന്നും ഖത്താന്‍ കൂട്ടിച്ചേര്‍ത്തു.

സ്വദേശി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെക്കുന്ന ആറിന പരിപാടി. തൊഴില്‍ മേഖലയിലേക്ക് പുതുതായി കടന്നുവരുന്നവര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ ആശ്വാസമാവുന്ന പരിപാടികളാണ് മന്ത്രാലയം നടപ്പാക്കുന്നത്.സ്വദേശി വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ തുടര്‍ന്നുകൊണ്ട് ഒഴിവുസമയത്ത് ജോലിയില്‍ പ്രവേശിക്കാനും പരിശീലനം നേടാനും ഉതകുന്നതാണ് ആദ്യ നിര്‍ദേശം. കാറ്ററിങ് മേഖലയിലാണ് ഇത്തരത്തിലുള്ള ജോലി വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ പരമാവധി 25 ശതാനം ജോലിക്കാര്‍ എന്നത് 40 ശതമാനമാക്കി ഉയര്‍ത്താനാണ് ആറിന പരിപാടിയില്‍ മന്ത്രാലയം ത്തിന്‍റെ ലക്ഷ്യം

സര്‍ക്കാര്‍ മേഖലയില്‍ സ്വകാര്യ മേഖലയിലേക്ക് താല്‍ക്കാലികമായി കടമെടുത്ത ഉദ്യോഗസ്ഥരെ നിതാഖാത്തില്‍ ഒരു സ്വദേശി തൊഴിലാളിയുടെ എണ്ണമായി പരിഗണിക്കുമെന്നതാണ് മറ്റൊരു തീരുമാനം. സര്‍ക്കാര്‍, സ്വകാര്യ മേഖലക്ക് തൊഴിലാളികളെ കൈമാറുന്നതിനും പരിചയം പങ്കുവെക്കുന്നതിനും ഈ നീക്കം ഉപകരിക്കും.

തുണി അലക്കാനും തേക്കാനുമുള്ള സ്ഥാപനങ്ങള്‍, ഓട്ടോമാറ്റിക് ലാണ്ടറി, ചായം മുക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയെ മൊത്ത, ചില്ലറ കടകളുടെ ഗണത്തില്‍ നിന്ന് പ്രത്യേക ഗണമായി പരിഗണിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലയിലെ സ്വദേശിവത്കരണം പ്രത്യേകം കണക്കാക്കാനാണ് ഈ വേര്‍തിരിവ്. ഓരോ മേഖലയും പ്രത്യേകം ഇനം തിരിക്കുന്നത് സ്വദേശിവത്കരണത്തിന്റെ തോത് കണക്കാക്കാനും പരിശോധിക്കാനും സഹായിക്കും.

തൊഴിലുടമയും തൊഴിലാളികളും തമ്മിലുണ്ടാവേണ്ട പരസ്പര ധാരണയും സ്വഭാവ പെരുമാറ്റ മര്യാദകളും നിര്‍ണയിക്കുന്നതാണ് നാലാമത്തെ തീരുമാനം. സൗകാര്യപ്രദമായ ജോലി സമയം എന്ന അഞ്ചാമത്തെ നിര്‍ദേശം ഇതിന്റെ ഭാഗമാണ്.

TAGS :

Next Story