കല്യാണ്‍ ജ്വല്ലേഴ്സ് ഉദ്ഘാടനത്തിനായി ബിഗ് ബിയും മഞ്ജുവും ഉള്‍പ്പെടെ താരനിര ഖത്തറില്‍

കല്യാണ്‍ ജ്വല്ലേഴ്സ് ഉദ്ഘാടനത്തിനായി ബിഗ് ബിയും മഞ്ജുവും ഉള്‍പ്പെടെ താരനിര ഖത്തറില്‍
ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രതാരങ്ങളെ അണിനിരത്തി ഖത്തറില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് ഒരേ ദിവസം ഏഴ് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു.
ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രതാരങ്ങളെ അണിനിരത്തി ഖത്തറില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് ഒരേ ദിവസം ഏഴ് ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. ബ്രാന്റ് അംബാസഡര്‍മാര്‍ കൂടിയായ പ്രഭുവും നാഗാര്‍ജ്ജുനയും മഞ്ജു വാര്യരും ബിഗ് ബിക്കൊപ്പം ഖത്തറില്‍ ഉദ്ഘാടനത്തിനെത്തിയിരുന്നു.
പ്രശസ്ത ചലച്ചിത്ര താരങ്ങളും കല്യാണ്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ് അംബാസഡര്‍മാരുമായ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, പ്രഭു ഗണേഷന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് തിങ്ങി നിറഞ്ഞ സദസുകള്‍ക്ക് മുമ്പാകെ ഖത്തറിലെ വിവിധ ഇടങ്ങളിലായി 7 കല്യാണ്‍ ഷോറൂമുകള്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.
അല്‍ ഖോര്‍, അബൂ ഹാമൂര്‍, ബര്‍വ വില്ലേജ്, ഗറാഫ, റയ്യാന്‍, ഏഷ്യന്‍ ടൗണ്‍, എച്ച്.ബി.കെ സിഗ്നല്‍ എന്നിവിടങ്ങളിലാണ് കല്യാണ്‍ ജ്വല്ലേഴ്സ് ഷോറൂമുകള്‍ തുറന്നത്. 50,000ലധികം ആളുകളാണ് തങ്ങളുടെ ഇഷ്ടതാരങ്ങളെ കാണുന്നതിനും ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിനുമായി ഏഴ് സ്ഥലങ്ങളിലായി എത്തിയത്. കല്യാണ്‍ ഗ്രൂപ്പിന്‍റെ സ്വകാര്യ വിമാനമായ ദി എംപറര്‍ ലെഗസി 650ലാണ് ബച്ചന്‍ ദോഹയിലെത്തിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് 45 ദിവസത്തെ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 100 ഗ്രാം സ്വര്‍ണമാണ് ദിവസേന സമ്മാനമായി നല്‍കുന്നത്. 500 റിയാലിന് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ദിവസേനയുള്ള നറുക്കെടുപ്പില്‍ 100 ഗ്രാം സ്വര്‍ണം നേടാനുള്ള അവസരമാണ് കല്യാണ്‍ ഗ്രൂപ്പ് ഒരുക്കുന്നത്. ഇപ്പോള്‍ തുറന്ന മുഴുവന്‍ ഷോറൂമുകളിലും മാര്‍ച്ച് 25 മുതല്‍ മെയ് 10 വരെ ഈ ഓഫര്‍ ലഭ്യമാകും.
അമിതാഭ് ബച്ചന്റെ സാന്നിദ്ധ്യമുണ്ടായ ഉദ്ഘാടനവേദികളില്‍ ഏഷ്യന്‍ പ്രവാസികള്‍ക്ക് പുറമെ അറബ് വംശജരും തടിച്ചു കൂടിയിരുന്നു.
Adjust Story Font
16

