Quantcast

നോര്‍ക്ക റൂട്ട്സ്​ പ്രതിനിധി സംഘം ഇന്ന് റിയാദില്‍

MediaOne Logo

Jaisy

  • Published:

    19 April 2018 2:11 PM GMT

നോര്‍ക്ക റൂട്ട്സ്​ പ്രതിനിധി സംഘം ഇന്ന് റിയാദില്‍
X

നോര്‍ക്ക റൂട്ട്സ്​ പ്രതിനിധി സംഘം ഇന്ന് റിയാദില്‍

വ്യാഴാഴ്ച ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ റിക്രൂട്ടിങ്​ഏജന്റായി അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ കരാർ ഒപ്പിടാൻ നോർക്ക റൂട്ട്സ്​ പ്രതിനിധി സംഘം ഇന്ന് റിയാദിലെത്തും. വ്യാഴാഴ്ച ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തും. പ്രവാസി മലയാളികളുമായി നോര്‍ക്ക സംഘം പ്രത്യേക ചര്‍ച്ചയും നടത്തും.

സൗദി ആരോഗ്യ മേഖലയിലേക്ക്​ആവശ്യമായ ഡോക്ടർ, നഴ്സ്​, മറ്റ്​പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ ഇന്ത്യയിൽ നിന്ന്​ റിക്രൂട്ട്​ ചെയ്യാനുള്ള അനുമതിയാണ്​നോർക്ക റൂട്ട്സിന്​ ലഭിച്ചത്​. ഇത്​സംബന്ധിച്ച കരാറില്‍ സൌദി ആരഗ്യ മന്ത്രാലയവും നോര്‍ക്കയും വ്യാഴാഴ്ച ഒപ്പുവെക്കും. ഇക്കഴിഞ്ഞ മാർച്ച്​ മാസത്തിലാണ്​ ഇതിന് സൌദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഏപ്രിൽ 15ന്​ പ്രതിനിധി സംഘം റിയാദിലെത്തി മന്ത്രാലയവുമായി കരാർ ഒപ്പുവെക്കുമെന്നാണ്​ നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ യാത്രയുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിൽ കാലതാമസമുണ്ടായോടെ യാത്ര വൈകി. നോര്‍ക്ക സി.ഇ.ഒ കെ.എൻ രാഘവൻ, ജനറൽ മാനേജർ ഗോപകുമാർ എന്നിവരുൾപ്പെട്ട സംഘമാണ്​ ബുധനാഴ്ച സൌദിയിലെത്തുക. രാവിലെ റിയാദിലെത്തുന്ന സംഘം ഇന്ത്യൻ എംബസിയിൽ അംബാസഡർ അഹ്മദ്​ ജാവേദിനെ സന്ദർശിക്കും. പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യും. വ്യാഴാഴ്ച രാത്രി മലയാളി പൊതുസമൂഹത്തെ നോര്‍ക്ക സംഘം അഭിസംബോധന ചെയ്യും. അൽമാസ്​ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ മലയാളി സംഘടനളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. വിവിധ പ്രശ്നങ്ങൾ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനുമാണ്​ ഈ പരിപാടി ആസൂത്രണം ചെയ്തത്.

TAGS :

Next Story