ഖത്തറില്‍ പൊതു ഗതാഗത മേഖലയിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധന

- Published:
21 April 2018 4:26 AM IST

ഖത്തറില്‍ പൊതു ഗതാഗത മേഖലയിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധന
പൊതു ഗതാഗതരംഗം പൊതുവില്‍ സജീവമല്ലാത്ത ഖത്തറില്‍ സ്വകാര്യ വാഹനങ്ങളെയാണ് കൂടുതല്‍പേരും ആശ്രയിക്കുന്നത്
ഖത്തറില്‍ പൊതു ഗതാഗത മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി ബസ് യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധനയെന്ന് റിപ്പോര്‍ട്ട് . ഗതാഗത മന്ത്രാലയത്തിന് കീഴിലെ സാങ്കേതികകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. പൊതു ഗതാഗതരംഗം പൊതുവില്‍ സജീവമല്ലാത്ത ഖത്തറില്‍ സ്വകാര്യ വാഹനങ്ങളെയാണ് കൂടുതല്‍പേരും ആശ്രയിക്കുന്നത്. ഇത് രാജ്യത്ത് ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട് .
ഈ സാഹചര്യത്തിലാണ് പൊതുഗതാഗത മേഖലയില്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഗതാഗത മന്ത്രാലയം തീരുമാനിക്കുന്നത്. രാജ്യത്തെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ മുവാസലാത്തുമായി ചേര്‍ന്ന് നടത്തിയ പരിഷ്‌കരണങ്ങള്‍ഫലം ചെയ്യുന്നതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. ബസ് യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനമാണ് വര്‍ദ്ധന യുണ്ടായത് .
റൂട്ട് പുനക്രമീകരണം, ചില റൂട്ടുകളിലെ കൂടുതൽ സർവീസുകൾ അനുവദിച്ചത്, ബസിലെ സൗകര്യങ്ങളുടെ വിപുലീകരണം, ടിക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് മുവാസലാതുമായി ചേർന്ന് പ്രവര്‍ത്തിച്ചത് . 2017ലും പൊതു ഗതാഗത മേഖലയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും ഹമദ് അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനത്താവളത്തിലേക്കും കൂടുതൽ സർവീസ് ഏർപ്പെടുത്തുക, വെസ്റ്റ്ബേ ഷട്ടിൽ ബസുകളുടെ മാറ്റം,
ഇൻഡസ്ട്രിയൽ ഏരിയ-അൽ ഗാനിം സ്റ്റേഷൻ റൂട്ടിൽ കൂടുതൽ നവീകരിച്ച സർവീസുകൾ, പേളിലേക്കും ലഗൂണയിലേക്കുമുള്ള പുതിയ സർവീസുകൾ എന്നിവ അതിലുൾപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16
