Quantcast

ദുബൈ മാളിലെ അണ്ടര്‍വാട്ടര്‍ സൂവില്‍ സ്രാവുകള്‍ക്കായി പ്രത്യേക ഇടനാഴി

MediaOne Logo

Sithara

  • Published:

    22 April 2018 3:17 AM IST

ദുബൈ മാളിലെ അണ്ടര്‍വാട്ടര്‍ സൂവില്‍ സ്രാവുകള്‍ക്കായി പ്രത്യേക ഇടനാഴി
X

ദുബൈ മാളിലെ അണ്ടര്‍വാട്ടര്‍ സൂവില്‍ സ്രാവുകള്‍ക്കായി പ്രത്യേക ഇടനാഴി

ഡിസ്കവറി ചാനലിലെ ഷാര്‍ക്ക് വീക്ക് എന്ന പരിപാടിയുടെ ആശയം ഉള്‍ക്കൊണ്ടാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്

ദുബൈ മാളിലെ അണ്ടര്‍വാട്ടര്‍ സൂവില്‍ സ്രാവുകളെ പരിചയപ്പെടാന്‍ പ്രത്യേക ഇടനാഴി തുറന്നു. ഡിസ്കവറി ചാനലിലെ ഷാര്‍ക്ക് വീക്ക് എന്ന പരിപാടിയുടെ ആശയം ഉള്‍ക്കൊണ്ടാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഇടനാഴി ഇന്ന് രാവിലെ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു.

ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജലജീവിയാണ് സ്രാവുകള്‍. വന്‍തോതില്‍ വേട്ടയാടപ്പെട്ട് വംശനാശ ഭീഷണി നേരിടുന്ന ഈ ജീവികളെ കുറിച്ച് അറിയേണ്ടതെല്ലാം ഈ കവാടം പറഞ്ഞുതരും. പരിചയപ്പെടേണ്ട സ്രാവുകളുടെ പേര് അമര്‍ത്തിയാല്‍ ചുറ്റുമുള്ള അത്യാധുനിക എല്‍ഇഡി ഡിസ്പ്ലേ സംവിധാനത്തില്‍ അവയെത്തും. അല്‍പം മുന്നോട്ടു നടന്നാല്‍ ഈ സ്രാവുകളെ ജീവനോടെ കാണാം. സ്ഫടിക തുരങ്കത്തില്‍ അവക്കൊപ്പം സഞ്ചരിക്കാം ഫോട്ടോ എടുക്കാം.

ഡിസ്കവറി ചാനലും ദുബൈ മാളും കൈകോര്‍ത്താണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്രാവുകളെ കുറിച്ച് ബോധവത്കരിക്കാന്‍ 28 വര്‍ഷം മുന്‍പാണ് ഷാര്‍ക്ക് വീക്ക് ആരംഭിച്ചത്. ഹാമര്‍ ഹെഡ്, ബോണറ്റ് ഹെഡ്, ഡെവിള്‍ റേ തുടങ്ങി മിക്കയിനം സ്രാവുകളെയും ഇവിടെ നേരില്‍ പരിചയപ്പെടാം.

TAGS :

Next Story