Quantcast

അബൂദബിയില്‍ ഹൈപ്പര്‍ലൂപ്പിന്റെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങും

MediaOne Logo

Jaisy

  • Published:

    21 April 2018 8:19 AM IST

ദുബൈ അതിര്‍ത്തിയിലെ അല്‍ഖദീറില്‍ നിന്നാണ് ഹൈപ്പര്‍ലൂപ്പ് ആരംഭിക്കുക

അബൂദബിയില്‍ വരുന്ന അത്യാധുനിക ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങും. ദുബൈ അതിര്‍ത്തിയിലെ അല്‍ഖദീറില്‍ നിന്നാണ് ഹൈപ്പര്‍ലൂപ്പ് ആരംഭിക്കുക. വിമാനത്താവളം, അല്‍ഐന്‍, സൗദി അറേബ്യ എന്നിവയെ ഹൈപ്പര്‍ലൂപ്പുമായി ബന്ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ദുബൈ അതിര്‍ത്തിയായി അല്‍ഖദീറില്‍ നിന്ന് തുടങ്ങി യാസ് ഐലന്റിലേക്കും മറ്റുമുള്ള ഹൈപ്പര്‍ലൂപ്പ് പാത 2020 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. അബൂദബി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പത്ത് കിലോമീറ്റര്‍ ട്രാക്കും നിര്‍മിക്കുന്നുണ്ട്. വാക്വം കുഴലിലൂടെ അതിവേഗതയില്‍ യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള പേടകം കടന്നുപോകുന്ന അത്യാധുനിക ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. അബൂദബിയില്‍ ഹൈപ്പര്‍ലൂപ്പ് നിര്‍മാണത്തിന് അല്‍ദാര്‍ ഡെവലപേഴ്സും, ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജീസുമാണ് കരാര്‍ ഒപ്പിട്ടത്. വിമാനത്താവളത്തിന് പുറമെ അല്‍ഐന്‍, സൗദി അറേബ്യ എന്നിവയുമായും ഹൈപ്പര്‍ലൂപ്പ് ബന്ധം നിര്‍മിക്കും. മറ്റ് എമിറേറ്റുകളുമായും ഹൈപ്പര്‍ലൂപ്പ് ബന്ധം പരിഗണനയിലാണ്.

TAGS :

Next Story