Quantcast

ബഹ് റൈനിൽ നാടക പരിശീലന ക്യാമ്പ്

MediaOne Logo
ബഹ് റൈനിൽ നാടക പരിശീലന ക്യാമ്പ്
X

ബഹ് റൈനിൽ നാടക പരിശീലന ക്യാമ്പ്

ബഹ് റൈനിൽ നാടക പരിശീലന ക്യാമ്പ് പ്രമുഖ നാടക പ്രവർത്തകൻ അഹ്മദ് മുസ് ലിമിന്റെ മേൽനോട്ടത്തിൽ അരങ്ങിലെത്തുന്നത് കടൽത്തീരത്ത് എന്ന കഥയുടെ നാടകാവിഷ്കാരം

ബഹ് റൈനിൽ നാടക പരിശീലന ക്യാമ്പ് പ്രമുഖ നാടക പ്രവർത്തകൻ അഹ്മദ് മുസ് ലിമിന്റെ മേൽനോട്ടത്തിൽ അരങ്ങിലെത്തുന്നത് കടൽത്തീരത്ത് എന്ന കഥയുടെ നാടകാവിഷ്കാരം. നാട്ടിൽ നിന്നെത്തിയ പ്രശസ്ത നാടക സംവിധായകൻ അഹ് മദ് മുസ് ലിമിന്റെ നേത്യത്വത്തിൽ 'പ്രേരണ' സംഘടിപ്പിക്കുന്ന നാടക പരിശീലന ക്യാമ്പിന് ബഹ് റൈനിൽ തുടക്കമായി. പ്രവാസികളുടെ നാടക പ്രവ ർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പിലെ പരിശീലനം പുരോഗമിക്കുന്നത്.

ഒ.വി വിജയന്റെ 'കടൽത്തീരത്ത്' എന്ന ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് പ്രേരണയുടെ കീഴിൽ സംഘടിപ്പിക്കുന്ന പരിശീല നക്യാമ്പിനൊടുവിൽ വേദിയിലെത്തുക. കടൽത്തീരത്ത് എന്ന സ്യഷ്ടിയിലെ കഥാ തന്തുവിന്റെ തീവ്രത ചോരാതെ രംഗഭാഷയിലേക്ക് പകർത്താനാണ് നടനും സംവിധായകനുമായ അഹ് മദ് മുസ് ലിമിന്റെ ശ്രമം.

നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ നേത്യത്വത്തിൽ കന്നട സംഘിൽ നടക്കുന്ന ക്യാമ്പിൽ നടീനടന്മാരും സാങ്കേതിക വിദഗ്ദരുമടക്കം 30ഓളം പേർ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രമായ വെള്ളായിയപ്പൻ എന്ന കർഷകത്തൊഴിലാളിയെ പി.വി സുരേഷ് അവതരിപ്പിക്കുന്നു. എല്ലാ ദിവസരും രാത്രി 8 മുതൽ പത്തര മണി വരെയും അവധി ദിനങ്ങളിൽ കാലത്ത് പത്ത് മണി മുതൽ അഞ്ച് മണി വരെയുമാണ് ക്യാമ്പ് നടക്കുന്നത് .

മുൻ കാലങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള ശില്പശാല രീതിയിലുള്ള പരിശീലനത്തിൽ നിന്ന് വ്യത്യസ്തമായി, മികച്ച ഒരു നാടകം ചിട്ടയായ പരിശീലനത്തിലൂടെ അരങ്ങിലെത്തിക്കുക എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രേരണ ഭാരവാഹികൾ പറഞ്ഞു. ഏ പ്രിൽ 14 വെളിയാഴ്ച സെഗയ്യയിലെ കെ.സി.എ ഹാളിൽ നാടകം അരങ്ങേറും.

Next Story