Quantcast

തൊഴിൽ മേഖലയിൽ നൈപുണ്യം ഉറപ്പാക്കാൻ ഗൗരവപൂർണമായ നടപടികൾ ആവശ്യമാണെന്ന്​ യു.എ.ഇ

MediaOne Logo

Jaisy

  • Published:

    22 April 2018 1:21 PM IST

തൊഴിൽ മേഖലയിൽ നൈപുണ്യം ഉറപ്പാക്കാൻ ഗൗരവപൂർണമായ നടപടികൾ ആവശ്യമാണെന്ന്​ യു.എ.ഇ
X

തൊഴിൽ മേഖലയിൽ നൈപുണ്യം ഉറപ്പാക്കാൻ ഗൗരവപൂർണമായ നടപടികൾ ആവശ്യമാണെന്ന്​ യു.എ.ഇ

തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനുമായി നടന്ന ചർച്ചയിലാണ്​ യു.എ.ഇ മന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്

തൊഴിൽ മേഖലയിൽ നൈപുണ്യം ഉറപ്പാക്കാൻ ഗൗരവപൂർണമായ നടപടികൾ ആവശ്യമാണെന്ന്​ യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക വകുപ്പു മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ അൽ നഹ്​യാൻ. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനുമായി നടന്ന ചർച്ചയിലാണ്​ യു.എ.ഇ മന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്​.

അബുദബിയിലെ ശൈഖ് നഹ്യാന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തൊഴിൽ മേഖലയിൽ നൈപുണ്യത്തിന്റെ ആവശ്യകതയെപ്പറ്റി മറ്റും ഇരുവരും ചർച്ച ചെയ്തു. യു.എ.ഇ.യുടെ വികസനത്തിൽ കേരളത്തിൽ നിന്നുമുള്ള തൊഴിലാളികളുടെ പങ്കിനെ ശൈഖ് നഹ്യാൻ പ്രകീർത്തിച്ചു. കേരളത്തിന്റെ സ്നേഹോപഹാരമായി ആറന്മുള കണ്ണാടി ശൈഖ് നഹ്യാന് മന്ത്രി രാമകൃഷ്ണൻ സമാനിച്ചു.

അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ ശശിധരൻ നായർ,തൊഴിൽ പരിശീലന കേന്ദ്രം എം.ഡി. ശ്രീറാം വെങ്കട്ടരാമൻ, വ്യവസായിഎം.എ.യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു. അബുദബിയിൽ നടക്കുന്ന ലോക സ്കിൽസ് സമ്മിറ്റിൽ പങ്കെടുക്കാനാണ് മന്ത്രിതല സംഘം അബുദാബിയിലെത്തിയത്. അബുദബി നാഷണൽ എക്സിബിഷൻസെന്ററിൽ നടക്കുന്ന സ്കിൽ സമ്മിറ്റിലെ ഇന്ത്യൻ പവിലിയനും വിവിധ സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു.

TAGS :

Next Story