Quantcast

ഖത്തര്‍ ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ്; ഷൈനി വിത്സണ്‍ മുഖ്യാതിഥി

MediaOne Logo

Rishad

  • Published:

    22 April 2018 11:33 AM IST

ഖത്തര്‍ ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ്; ഷൈനി വിത്സണ്‍ മുഖ്യാതിഥി
X

ഖത്തര്‍ ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ്; ഷൈനി വിത്സണ്‍ മുഖ്യാതിഥി

നിലമ്പൂര്‍ മുതല്‍ ബേപ്പൂര്‍ വരെയുള്ള ചാലിയാര്‍ തീരത്തെ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് വിവിധ പ്രവാസി കൂട്ടായ്മകള്‍ ഘോഷയാത്രയില്‍ അണി നിരക്കും.

ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 13 ന് ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഘോഷയാത്രയോടെ തുടക്കമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. വക്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മേള ഒളിമ്പ്യന്‍ ഷൈനി വിത്സണ്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 13 ന് നടക്കുന്ന ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് തുടര്‍ച്ചായ നാലാം വര്‍ഷമാണ് ചാലിയാര്‍ ദോഹ ഖത്തറില്‍ കായിക മേള നടത്തി വരുന്നത് . നിലമ്പൂര്‍ മുതല്‍ ബേപ്പൂര്‍ വരെയുള്ള ചാലിയാര്‍ തീരത്തെ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് വിവിധ പ്രവാസി കൂട്ടായ്മകള്‍ ഘോഷയാത്രയില്‍ അണി നിരക്കും.

വക്ര സ്റ്റേഡിയത്തില്‍ ഒളിമ്പ്യന്‍ ഷൈനി വിത്സണ്‍ കായികമേള ഉദ്ഘാടനം ചെയ്യുമെന്ന് ചാലിയാര്‍ ദോഹ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഫെമി ഒഗ്നോഡെ, ഖത്തറിലെ പ്രമുഖ കായിക താരം തലാല്‍ മന്‍സൂര്‍ എന്നിവരും ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ അതിഥികളായെത്തും. കൂടാതെ ഖത്തര്‍ കായിക മന്ത്രാലയം ഇന്ത്യന്‍ എംബസി ഐ സി സി എന്നിവയുെട പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചാലിയാര്‍ തീരത്തെ 18 പഞ്ചായത്തുകളില്‍ നിന്നായി 500 ഓളം പേര്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കും . ട്രാക്കിലും ഫീല്‍ഡിലുമായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടക്കും .

Next Story