Quantcast

പ്രവാസി പ്രശ്‌നങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്ന് ഖത്തര്‍ കള്‍ച്ചറല്‍ ഫോറം

MediaOne Logo

admin

  • Published:

    23 April 2018 3:58 PM IST

പ്രവാസി പ്രശ്‌നങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഖത്തറിലെ കള്‍ച്ചറല്‍ ഫോറം സെമിനാര്‍ ആവശ്യപ്പെട്ടു . റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രവാസി പൗരാവകാശം ഒരു റിപ്പബ്ലിക് ദിന ചിന്ത എന്ന തലക്കെട്ടിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

പ്രവാസി പ്രശ്‌നങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഖത്തറിലെ കള്‍ച്ചറല്‍ ഫോറം സെമിനാര്‍ ആവശ്യപ്പെട്ടു . റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രവാസി പൗരാവകാശം ഒരു റിപ്പബ്ലിക് ദിന ചിന്ത എന്ന തലക്കെട്ടിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

പ്രവാസികളുടെ പ്രശ്‌നങ്ങളോട് കാലങ്ങളായി മുഖം തിരിഞ്ഞുനില്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അവഗണന അവസാനിപ്പിച്ച് പ്രവാസി പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തി പരിഹാരം കാണാന്‍ സംവിധാനമുണ്ടക്കണമെന്നാണ് സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ ആവശ്യപ്പെട്ടത് . ദോഹ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരാണ് സെമിനാറില്‍ പങ്കെടുത്തത് . നുഐജയിലെ കള്‍ച്ചറല്‍ ഫോറം ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയതത് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് താജ് ആലുവയാണ്. കോര്‍പ്പറേറ്റുകളെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുന്ന സര്‍ക്കാറുകള്‍ നാടിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന പ്രവാസികളെ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ആറ് പതിറ്റാണ്ടിന്റെ ചരിത്രമുള്ള ഗള്‍ഫ് പ്രവാസത്തെക്കുറിച്ചും പ്രവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ചും സര്‍ക്കാറുകള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്ന് സെമിനാറില്‍ വിഷയമവതരിപ്പിച്ച കള്‍ച്ചറല്‍ഫോറം സെക്രട്ടറി സാദിഖ് ചെന്നാടന്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകരായ ജിഷ പൊന്നാരത്ത് , സലിം പൊന്നമ്പത്ത് , ഇ എം സുധീര്‍ , അമാനുള്ള വടക്കാങ്ങര തുടങ്ങിയവരും സംസാരിച്ചു . കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി റോണി മാത്യൂ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹുസൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞു.

Next Story