ബഹ്റൈനില്‍ വാഹനാപകടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് നിരോധിക്കുന്നു
ബഹ്റൈനിൽ വാഹനാപകടങ്ങളുടെ ചിത്രങ്ങൾ പകർത്തുകയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിരോധിച്ചേക്കും.

ബഹ്റൈനിൽ വാഹനാപകടങ്ങളുടെ ചിത്രങ്ങൾ പകർത്തുകയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിരോധിച്ചേക്കും. ചിത്രങ്ങൾ പകർത്തുന്നത് നിയമലംഘനമായി കണ്ട് ശിക്ഷ വിധിക്കാനുള്ള നിയമഭേദഗതിക്ക് പാർലമെന്റ് അംഗീകാരം നൽകി. ആറുമാസം വരെ തടവ് ശിക്ഷയും അൻപത് ദിനാർ പിഴയുമാണ് ശിക്ഷയായി ശുപാർശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച ഭേദഗതി നിര്‍ദ്ദേശം അന്തിമ അംഗീകാരത്തിനായി മന്ത്രിസഭക്ക് കൈമാറി.
Next Story
Adjust Story Font
16

