അബൂദബിയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ച അപകടം: ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

അബൂദബിയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ച അപകടം: ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍
അബൂദബിയിൽ കഴിഞ്ഞ ദിവസം 44 വാഹനങ്ങൾ കൂട്ടിയിടിച്ച് 22 പേർക്ക് പരിക്കേൽക്കാനിടയായ അപകടത്തിന് കാരണക്കാരനെന്ന് സംശയിക്കുന്ന ട്രക്ക് ഡൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
അബൂദബിയിൽ കഴിഞ്ഞ ദിവസം 44 വാഹനങ്ങൾ കൂട്ടിയിടിച്ച് 22 പേർക്ക് പരിക്കേൽക്കാനിടയായ അപകടത്തിന് കാരണക്കാരനെന്ന് സംശയിക്കുന്ന ട്രക്ക് ഡൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി അശ്രദ്ധമായി വാഹനമോടിച്ചതും മോശം കാലാവസ്ഥയെ അവഗണിച്ചതുമാണ് അപകടത്തിന് കാരണമാക്കിയതെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി.
ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിെൻറ വ്യാപ്തി വർധിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലിസ്. നിരവധി ജീവനുകൾ ഇയാൾ അപകടത്തിലാക്കിയെന്ന് ബ്രിഗേഡിയർ അലി ആൽ ദാഹേരി പറഞ്ഞു. മറ്റു ജനങ്ങളുടെ സുരക്ഷക്കും ആരോഗ്യത്തിനും ഭീഷണി സൃഷ്ടിക്കുകയും വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. ഗതാഗത സിഗ്നലുകളും നിർദേശങ്ങളും പാലിച്ചില്ല. പ്രതിയെ പ്രോസിക്യൂഷന് കൈമാറും.
കനത്ത മൂടൽമഞ്ഞുണ്ടാകുന്ന അവസരങ്ങളിൽ ഡ്രൈവർമാർ പ്രത്യേക ശ്രദ്ധയോടെ വാഹനം ഒാടിക്കണമെന്ന് ബ്രിഗേഡിയർ അലി ആൽ ദാഹേരി അറിയിച്ചു. വലിയ വാഹനങ്ങൾ ഇ^311 റോഡിൽ രാവിലെ 6.30നും ഒമ്പതിനും ഇടയിലും വൈകുന്നേരം മൂന്നിനും ആറിനും ഇടയിലും നിരോധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
Adjust Story Font
16

