Quantcast

കത് വ ഉന്നാവോ പീഡനക്കൊലകള്‍ക്കെതിരെ സൌദിയില്‍ കുരുന്നുകളുടെ പ്രതിഷേധം

MediaOne Logo

Jaisy

  • Published:

    24 April 2018 2:59 AM GMT

മലര്‍വാടി,ടീന്‍സ് ഇന്ത്യ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലിയും സംഗമവും

രാജ്യത്തെ നടുക്കിയ കത് വ ഉന്നാവോ പീഡനക്കൊലകള്‍ക്കെതിരെ സൌദിയില്‍ കുരുന്നുകളുടെ പ്രതിഷേധം. മലര്‍വാടി,ടീന്‍സ് ഇന്ത്യ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലിയും സംഗമവും. പ്രതിഷേധ ചിത്രരചനയും ചുമര്‍ചിത്രങ്ങളും സംഗമത്തില്‍ നിറഞ്ഞു.

വയലറ്റ് റിബൺ കൊണ്ട് വായ മൂടിക്കെട്ടി നിശബ്ദ പ്രതിഷേധറാലിയോടെയാണ് കുട്ടികളുടെ പ്രതിഷേധ സംഗമത്തിന് തുടക്കമായത്.റാലി സദറുദ്ദീൻ കിഴിശ്ശേരി നയിച്ചു. കുട്ടികൾ ഒരുക്കിയ ചുമർ ചിത്രങ്ങൾ, വിവിധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്റർ, പ്ലക്കാർഡ് എന്നിവയും റാലിയില്‍ നിറഞ്ഞു. ആഷിഖ് മുഹമ്മദ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കുട്ടികളോടൊപ്പം രക്ഷിതാക്കളും പ്രതിഷേധ സംഗമത്തിലും റാലിയിലും പങ്കെടുത്തു. മുജീബ് കക്കോടി മുഖ്യ പ്രഭാഷണം നടത്തി.തനിമ നോർത്ത് സോൺ പ്രസിഡന്റ് താജുദ്ദീൻ ഓമശ്ശേരി, ജമീൽ മുസ്തഫ, ജാസ്മിൻ അഷ്റഫ്, മുനീബ് കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ഹുദാ ഹിബത്തുല്ല, ഹഫ്സ ഹന, ലിയാ ഫാത്തിമ, ഹനീൻ അഹ്മദ് എന്നിവർ ചേർന്ന് അവതരിപ്പിച്ച ഓപ്പൺ ഫോറവും ശ്രദ്ധേയമായി. ആമിന റീം, ആദില അഹ്ഫാൻ, ഹസീബ്, അബ്ദുൽ റാസിഖ്, ദിനതാജ് എന്നിവർ കവിതയും ഗാനങ്ങളും ആലപിച്ച് പ്രതിഷേധ സായാഹ്നം സര്‍ഗാത്മകമാക്കി. മൈമിങും സംഗമത്തിലുണ്ടായിരുന്നു.‌ ലബീബ്, സലീം ബാബു, അഹ്‌ഫാൻ, അഫ്‌നിദ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story