ഖത്തറില്‍ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു

ഖത്തറില്‍ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു
വളം നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഖാഫ്‌കോയില്‍ നിന്ന് മലയാളികളടക്കമുള്ള ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിത്തുടങ്ങി
ഖത്തറില്‍ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു .വളം നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഖാഫ്‌കോയില്‍ നിന്ന് മലയാളികളടക്കമുള്ള ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിത്തുടങ്ങി. പുനക്രമീകരണത്തിന്റെ ഭാഗമായി ഡിസംബറോടെ 250 ലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും . ഉയര്‍ന്ന ശമ്പളവും വന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്നവരെയാണ് ആദ്യഘട്ടം പിരിച്ചുവിട്ടത്
ലോകത്തിലെ തന്നെ ഏറ്റവുമധികം യൂറിയ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയായ ഖത്തറിലെ ഖാഫ്‌കോയിലാണിപ്പോള്‍ തൊഴില്‍ രംഗത്തെ പുനക്രമീരണം നടക്കുന്നത് . ഉയര്‍ന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റിയിരുന്ന ഏതാനും ജീവനക്കാര്‍ക്ക് ഇതിനകം പിരിച്ചു വിടല്‍ നോട്ടീസ് ലഭിച്ചു കഴിഞ്ഞു . ഇവര്‍ക്ക് പിരിഞ്ഞുപോകാനായി മൂന്ന് മാസത്തെ കാലാവധിയാണ് നല്‍കിയത് . രണ്ട് മാസത്തിനകം 250 ലധികം ജീവനക്കാരെ പിരിച്ചു വിട്ടേക്കും . അന്താരാഷ്ട്ര വിപണിയില്‍ യൂറിയക്കുണ്ടായ വിലത്തകര്‍ച്ചയും ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് കുറക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതായാണറിയുന്നത് . ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് യൂറിയ കയറ്റുമതി ചെയ്യുന്ന സ്ഥാപനം കൂടിയാണിത്.
നേരത്തെ പെട്രോളിയം കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറച്ചപ്പോഴും ഖാഫ്‌കോയില്‍ തൊഴില്‍ നഷ്ടമുണ്ടായിരുന്നില്ല. രാജ്യത്തെ തൊഴില്‍ രംഗം കൂടുതല്‍ വ്യവസ്ഥാപിതമാക്കുകയും അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായുള്ള പുനക്രമീകരണം കൂടുതല്‍ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്നതോടെ മലയാളികളുകളുള്‍പ്പെടെ നിരവധി പേര്‍ക്ക് ഇനിയും ജോലി നഷ്ടപ്പെട്ടേക്കും. അതേസമയം നേരത്തെ ജീവനക്കാരുടെ എണ്ണം കുറച്ച പ്രമുഖ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വലിയ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് കരാറടിസ്ഥാനത്തില്‍ പുതിയ ജീവനക്കാരെ നിയമിക്കുന്നുമുണ്ട്.
Adjust Story Font
16

