അല്‍ ബൈത്ത് സ്റ്റേഡിയത്തിന് മേല്‍ക്കൂര ഉയരുന്നു

അല്‍ ബൈത്ത് സ്റ്റേഡിയത്തിന് മേല്‍ക്കൂര ഉയരുന്നു
അറബികളുടെ പാരമ്പര്യത്തിന്‍റെ മാതൃകയില്‍ പണി കഴിപ്പിക്കുന്ന സ്റ്റേഡിയത്തില്‍ അറുപതിനായിരം കാണികള്‍ക്കുള്ള സൗകര്യങ്ങളുണ്ടാവും.
2022 ലെ ഖത്തര്‍ ലോകകപ്പിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്കായി ഒരുക്കുന്ന അല്‍ ബൈത്ത് സ്‌റ്റേഡിയത്തിന്‍റെ മേല്‍ക്കൂര നിര്‍മ്മാണം ആരംഭിച്ചതായി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു. അറബികളുടെ പാരമ്പര്യത്തിന്‍റെ മാതൃകയില്‍ പണി കഴിപ്പിക്കുന്ന സ്റ്റേഡിയത്തില്‍ അറുപതിനായിരം കാണികള്‍ക്കുള്ള സൗകര്യങ്ങളുണ്ടാവും.

2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായി ഒരുങ്ങുന്ന സ്‌റ്റേഡിയങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് അല്‍ ബൈത്ത് സ്‌റ്റേഡിയം. ദോഹയില്‍ നിന്ന് 40 കിലോമീറ്റര്‍ മാറി നിര്‍മ്മിക്കുന്ന സ്‌റ്റേഡിയത്തിന്‍റെ രൂപ ഘടന അറബികള്‍ മരുഭൂമിയില്‍ ഉയര്‍ത്തുന്ന ശൈത്യകാല തമ്പിനെയാണ് ഓര്‍മ്മിപ്പിക്കുക. നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌റ്റേഡിയത്തിന്‍റെ മേല്‍ക്കൂര ഘടിപ്പിക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ ആരംഭിച്ചതെന്ന് ലോകകപ്പ് സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു. 60000 കാണികള്‍ക്ക് ലോകകപ്പ് ഫുട്‌ബോളിന്‍റെ സെമി ഫൈനല്‍ മത്സരങ്ങള്‍ വീക്ഷിക്കാനുള്ള സൗകര്യങ്ങളാണ് സ്റ്റേഡയത്തില്‍ ഒരുങ്ങുന്നത്. സ്റ്റേഡിയത്തിന്‍റെ മുൻവശത്തിന്‍റെ രൂപഘടന പരസ്പരം ബന്ധിപ്പിക്കുന്നത് ജർമനിയിൽ വെച്ചാണ്. അവിടെ നിന്ന് തുർക്കി വഴി ഖത്തറിലേക്ക് അത് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. പ്ലാസ്റ്റികിനെ മറ്റു മിശ്രിതങ്ങളുമായി ചേർത്തുണ്ടാക്കുന്ന പോളിടെട്രാഫ്ലൂറോതിലിൻ എന്ന പ്രത്യേക പദാർഥം കൊണ്ടാണ് അൽ ബൈത്ത് സ്റ്റേഡിയത്തിന്‍റെ മുഖം നിർമിക്കുന്നത്. റിയോ ഡി ജനീറോയിലെ മറക്കാനയിലും മ്യൂണിക്കിലെ അലയൻസ് അറീനയിലും ഇതേ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്‍റെ നിർമാണ അതിവേഗം പുരോഗമിക്കുകയാണെന്ന് സുപ്രിം കമ്മിറ്റി വ്യക്തമാക്കി.
Adjust Story Font
16

