റിയാദില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന നടത്തും

റിയാദില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന നടത്തും
താമസ സ്ഥലങ്ങളില്‍ നിയമ വിരുദ്ധമായി സ്ഥാപിച്ച ഷെഡുകള്‍ നഗരസഭ നീക്കം ചെയ്യും
റിയാദില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന നടത്താന്‍ നഗരസഭകള്‍ക്ക് മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. താമസ സ്ഥലങ്ങളില്‍ നിയമ വിരുദ്ധമായി സ്ഥാപിച്ച ഷെഡുകള്‍ നഗരസഭ നീക്കം ചെയ്യും. താമസസ്ഥലങ്ങളിലെ ആരോഗ്യ വ്യവസ്ഥകളും നടപ്പിലാക്കിയോ എന്ന് സംഘം പരിശോധിക്കും.
ജനവാസ കേന്ദ്രങ്ങളിലുള്ള തൊഴിലാളികളുടെ ജീവിത സാഹചര്യം പരിശോധിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിശോധക സംഘം ഉറപ്പു വരുത്തും. തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ക്ക് ബാധകമായ ആരോഗ്യ വ്യവസ്ഥകള്‍ തയ്യാറായിട്ടുണ്ട്. മുനിസിപ്പല്‍ മന്ത്രാലയം ആരോഗ്യ തൊഴില്‍ മന്ത്രാലയങ്ങളുമായി ചേര്‍ന്ന് തയ്യാറാക്കിയതാണ് ഇത്. സിവില്‍ ഡിഫന്‍സുമായി സഹകരിച്ചാകും ബലദിയ പരിശോധന നടത്തുക. താമസ സ്ഥലങ്ങളില്‍ നിയമ വിരുദ്ധ നിര്‍മാണങ്ങള്‍ നീക്കം ചെയ്യണം. തീപിടുത്തം പോലുള്ള അപകടങ്ങള്‍ ഇല്ലാതാക്കാനാണ് ഇത്.
പോര്‍ട്ടോ കാബിനുകളും ഷെഡുകളും ഇല്ലെന്ന് മുനിസിപ്പാലിറ്റി ഉറപ്പു വരുത്തും. ഇതിനാവശ്യമായ നിര്‍ദേശം മന്ത്രാലയം ബലദിയകള്‍ക്ക് നല്‍കിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ വിവിധ സ്ഥാപനങ്ങലില്‍ മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നുണ്ട്. വ്യവസ്ഥകള്‍ പാലിക്കാത്ത നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴയും അടച്ചു പൂട്ടലുമാണ് ശിക്ഷ. ബാച്ചിലേഴ്സ ആയ തൊഴിലാളികളെ താമസിപ്പിക്കാന്‍ മുനിസിപ്പിലിറ്റിയില്‍ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. കെട്ടിട ഉടമകള്‍ ഇത് പാലിച്ചോയെന്നും പരിശോധിക്കും. താമസ സ്ഥലം ഒരുക്കാന്‍ ടെറസുകള്‍ വാടകക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ ഇതിനും നടപടിയുണ്ടാകും.
Adjust Story Font
16

