Quantcast

കുവൈത്തില്‍ കായിക സമിതികളില്‍ സര്‍ക്കാരിന്റെ അധികാരം ഉറപ്പിച്ച് ഭേദഗതി

MediaOne Logo

admin

  • Published:

    26 April 2018 6:33 AM IST

കുവൈത്തില്‍ കായിക സമിതികളില്‍ സര്‍ക്കാരിന്റെ അധികാരം ഉറപ്പിച്ച് ഭേദഗതി
X

കുവൈത്തില്‍ കായിക സമിതികളില്‍ സര്‍ക്കാരിന്റെ അധികാരം ഉറപ്പിച്ച് ഭേദഗതി

കായിക സമിതികളുടെ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതിക്ക് കുവൈത്ത് പാര്‍ലമെന്റിന്റെ അംഗീകാരം.

കായിക സമിതികളുടെ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടത്തിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതിക്ക് കുവൈത്ത് പാര്‍ലമെന്റിന്റെ അംഗീകാരം. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ അഞ്ചിനെതിരെ 46 വോട്ടുകള്‍ക്കാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഭേദഗതി ബില്‍ പാസായത്. നടപടി അന്താരാഷ്ട്ര കായിക സമിതികളുടെ എതിര്‍പ്പ് അവഗണിച്ചാണ്.

അന്താരാഷ്ട്ര കായിക സമിതികള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രാദേശിക കായികസംഘടനകള്‍ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാന്‍ സര്‍ക്കാറിന് അനുമതി നല്‍കുന്നതാണ് സുപ്രധാന ഭേദഗതി. തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്യാന്‍ സംഘടനകള്‍ക്ക് അവകാശമുണ്ടെങ്കിലും സര്‍ക്കാറിന്റെ തീരുമാനത്തിനായിരിക്കും മുന്‍തൂക്കം. കഴിഞ്ഞ വർഷമാണ് ഒളിമ്പിക് സമിതിയും ഫിഫയും കുവൈത്തിന് വിലക്കേര്‍പ്പെടുത്തിയത്.

കായിക സമിതികള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം എന്നതായിരുന്നു അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷനും ഫിഫയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുന്നോട്ടുവെച്ച ഉപാധി. ഇത് അവഗണിച്ചു സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതിക്കാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. അതിനാല്‍തന്നെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റിക്കും കുവൈത്ത് ഫുട്ബാള്‍ അസോസിയേഷനും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരാനുള്ള സാധ്യതയാണ് കാണുന്നത്. ആഗസ്റ്റില്‍ റയോഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ കുവൈത്തിന് പങ്കെടുപ്പിക്കില്ല എന്നു ഐഒസി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story