Quantcast

ബഹ്റൈന്‍ പ്രവാസികള്‍ക്ക് ആവേശമായി രാത്രികാല ഫുട്ബോള്‍ മത്സരങ്ങള്‍

MediaOne Logo

Khasida

  • Published:

    28 April 2018 8:35 PM IST

ബഹ്റൈന്‍ പ്രവാസികള്‍ക്ക് ആവേശമായി രാത്രികാല ഫുട്ബോള്‍ മത്സരങ്ങള്‍
X

ബഹ്റൈന്‍ പ്രവാസികള്‍ക്ക് ആവേശമായി രാത്രികാല ഫുട്ബോള്‍ മത്സരങ്ങള്‍

കാസര്‍കോഡ് കൂട്ടായ്മ സംഘടിപ്പിച്ച കാസര്‍കോഡ് ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങള്‍ കാണാന്‍ നിരവധി പേരാണെത്തിയത്

രാത്രികാല ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ബഹ്റൈനില്‍ പ്രവാസി യുവാക്കള്‍ക്ക് ആവേശമാവുകയാണ്. കാസര്‍കോഡ് കൂട്ടായ്മ സംഘടിപ്പിച്ച കാസര്‍കോഡ് ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങള്‍ കാണാന്‍ നിരവധി പേരാണെത്തിയത്

ബഹ്‌റൈനിലെ കാസര്‍കോഡ് ജില്ലാനിവാസികളുടെ കൂട്ടായ്മയാണ് ബുസൈത്തീന്‍ ക്ലബ് സ്‌റ്റേഡിയത്തില്‍ ആവേശകരമായ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്. ഫ്ലഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫാഷന്‍ ഐക്കണ്‍ എഫ്.സി. യെ പരാജയപ്പെടുത്തി എ.എം.ടി ഫൈറ്റേഴ്‌സ് ചാമ്പ്യന്‍മാരായി. മുന്‍ ബഹ് റൈന്‍ ടീം പ്ലെയര്‍ അഹമ്മദ് മുഹമ്മദ് അലാമര്‍ ഉത്ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്റില്‍ ജില്ലാ നിവാസികള്‍ വിവിധ ടീമുകളിലായി മാറ്റുരച്ചു. മികച്ച കളിക്കാരനായി മര്‍സൂഖ് കാഞ്ഞങ്ങാട്, മികച്ച ഡിഫന്‍ന്റര്‍ ഷഫീഖ്, ഗോള്‍ കീപ്പര്‍ സുഹൈല്‍, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ റാഫി പുത്തൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് വ്യക്തിഗത ട്രോഫിയും അവാര്‍ഡും നല്‍കി.

Next Story