ബഹ്റൈൻ ദേശീയദിനം ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ആഘോഷിച്ചു

- Published:
30 April 2018 4:23 AM IST

ബഹ്റൈൻ ദേശീയദിനം ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ആഘോഷിച്ചു
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു. വൈകിട്ട് നാലിന് സല്‍മാനിയയിലെ ഖാദിയിയ്യ യൂത്ത് ക്ളബില്‍ നടന്ന ആഘോഷ പരിപാടികൾക്ക് ഘോഷയാത്രയോടെയാണ് തുടക്കമായത്.
ബാന്‍റ് വാദ്യത്തിന്റെ അകമ്പടിയോടെ ഒപ്പന, കോല്‍കളി, ദഫ് മുട്ട് തുടങ്ങി വിവിധ കലാരൂപങ്ങള്‍ അണിനിരന്ന ഘോഷയാത്രയില്‍ മത-സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധിയാളുകള്‍ പങ്കാളികളായി.
തുടര്‍ന്ന് നടന്ന സമ്മേളനത്തിൽ അമല്‍ സുബൈറും സംഘവും അവതരിപ്പിച്ച ബഹ്റൈന്‍-ഇന്ത്യന്‍ ദേശീയ ഗാനാലാപനം നടത്തി. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ നദ് വി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു. ഫ്രന്‍റ്സ് ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സമാപനം നിര്‍വഹിച്ച പരിപാടി വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ് വി നിയന്ത്രിച്ചു.
Adjust Story Font
16
