Quantcast

ഖത്തര്‍ കള്‍ച്ചറല്‍ ഫോറത്തിന് നോര്‍ക്ക റൂട്‌സ് അംഗീകാരം

MediaOne Logo

Muhsina

  • Published:

    1 May 2018 4:27 PM IST

ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സേവന സംഘടനയായ കള്‍ച്ചറല്‍ഫോറത്തിന് നോര്‍ക്ക റൂട്‌സ് അംഗീകാരം ലഭിച്ചതിന്റെ..

ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സേവന സംഘടനയായ കള്‍ച്ചറല്‍ഫോറത്തിന് നോര്‍ക്ക റൂട്‌സ് അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപന സമ്മേളനം ദോഹയില്‍ നടന്നു. ഇന്ത്യന്‍ എംബസിക്കു കീഴിലെ അപെക്‌സ് സംഘടനാ പ്രതിനിധികളും ഖത്തറിലെ മറ്റു പ്രവാസിസംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

കേരള സര്‍ക്കാറിനു കീഴില പ്രവാസി വിഭാഗമായ നോര്‍ക്കറൂട്‌സ് അംഗീകാരം നേടുന്ന ഖത്തറിലെ രണ്ടാമത്തെ സംഘടനയാണ് കള്‍ച്ചറല്‍ഫോറം. രൂപീകരിച്ച് മൂന്ന് വര്‍ഷത്തിനകം തന്നെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ നിറഞ്ഞുനിന്ന കല്‍ച്ചറല്‍ ഫോറത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നോര്‍ക്ക റൂട്‌സ് അംഗീകാരം ലഭിച്ചത് . നുഐജയിലെ കള്‍ച്‌റല്‍ ഫോറം ആസ്ഥാനത്ത് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസിക്കു കീഴിലെ ഐ സി സി , ഐ സി ബി എഫ് പ്രതിനിധികളും ഖത്തറിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

ഐ സി സി പ്രസിഡന്റ് മിലന്‍ അരുണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ഫോറം പ്രസിഡന്റ് താജ് ആലുവ അധ്യക്ഷനായിരുന്നു. ദോഹയില്‍ ഉടന്‍ തന്നെ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുന്നതിന് കള്‍ച്ചറല്‍ഫോറം മുന്‍കയ്യെടുക്കുമെന്ന് അദ്ധേഹം പറഞ്ഞു. ഐസി ബി എഫ് വൈസ് പ്രസിഡന്റ് പി എന്‍ ബാബുരാജ് പ്രവാസി ആക്ടീവിസ്റ്റ് റഊഫ് കൊണ്ടോട്ടി എന്നിവര്‍ക്കു പുറമെ വിവധ ജില്ലാ കൂട്ടായ്മകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

Next Story