Quantcast

ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തിന് റിയാദില്‍ തുടക്കമായി

MediaOne Logo

admin

  • Published:

    2 May 2018 8:23 AM IST

റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തിന് റിയാദില്‍ തുടക്കമായി. സംവിധാനയന്‍ ഐവി ശശി മേള ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം സൌദി ചിത്രമായ വജ്ദയാണ് പ്രദര്‍ശിപ്പിച്ചത്.

റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തിന് റിയാദില്‍ തുടക്കമായി. സംവിധാനയന്‍ ഐവി ശശി മേള ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം സൌദി ചിത്രമായ വജ്ദയാണ് പ്രദര്‍ശിപ്പിച്ചത്.

ലോകസിനിമയുടെ നിലവാരത്തിലെത്താന്‍ മലയാളം സിനിമ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണമെന്ന് മേള ഉദ്ഘാടനം ചെയ്ത ഐവി ശശി പറഞ്ഞു. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ന്യൂജെന്‍ സിനിമകള്‍ ലോക ക്ലാസ്സിക്കുകളുടെ വെറും മാറ്റൊലികളാണെന്നും മൗലികമായ സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിഫ പ്രസിഡന്റ് ജിമ്മി പോള്‍സന്‍ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

ഹയ്ഫ അല്‍ മന്‍സൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച വജ്ദ യായിരുന്നു ഉദ്ഘാടന ചിത്രം. തന്റെ സഹപ്രായക്കാരനായ അഹമ്മദിനെ സൈക്കിളോട്ടത്തില്‍ പരാജയപ്പെടുത്തുന്നതിന് ഒരു സൈക്കിള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന 10 വയസ്സുകാരി വജ്ദയുടെ പരിശ്രമമാണ് ഈ ചിത്രത്തിന്റെ പ്രമേയം. 2013ലെ ഏറ്റവും നല്ല വിദേശ ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ അടക്കം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. അമേരിക്കന്‍ ചിത്രങ്ങളായ ലിങ്കണ്‍, ബോയ്ഹുഡ്, പലസ്തീന്‍ ചിത്രമായ ഒമര്‍, ലാറ്റിനമേരിക്കയില്‍ നിന്നുള്ള സിറ്റി ഓഫ് ഗോഡ് , സിംഗപ്പൂരില്‍ നിന്നുള്ള ഇലോ ഇലോ, ബോളിവുഡ് ചിത്രം ദ ലഞ്ച് ബോക്‌സ് അടക്കം പന്ത്രണ്ട് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഫെബ്രുവരി പന്ത്രണ്ട് വരെ എല്ലാ വ്യാഴം , വെള്ളി ദിവസങ്ങളിലായി മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Next Story