Quantcast

സുരക്ഷ ഉറപ്പാക്കാന്‍ റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി ബഹ്‌റൈന്‍

MediaOne Logo

Subin

  • Published:

    2 May 2018 5:38 AM IST

സുരക്ഷ ഉറപ്പാക്കാന്‍ റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി ബഹ്‌റൈന്‍
X

സുരക്ഷ ഉറപ്പാക്കാന്‍ റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി ബഹ്‌റൈന്‍

റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന ബോധം പകര്‍ന്ന് നല്‍കുന്നതിന്റെ വിജയം കൂടിയാണ് രാജ്യത്തെ ഗതാഗത മന്ത്രാലയത്തിന്റേത്.

റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടനിരക്ക് കുറക്കാനും ബഹ് റൈനില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കുകയാണ് സര്‍ക്കാര്‍. ഡ്രൈവിംഗ് പാഠ്യക്രമം മുതല്‍ ഗതാഗത നിയമങ്ങളിലൊന്നിലും വിട്ടു വീഴ്ചയില്ലെങ്കിലും പെരുമാറ്റത്തില്‍ ഈ കാര്‍ക്കശ്യം ഒട്ടും കാണിക്കാത്തവരാണ് ട്രാഫിക് ഉദ്യോഗസ്ഥന്മാര്‍.

കര്‍ശനമായ പാഠ്യക്രമം പാലിക്കുന്ന ബഹ്‌റൈനിലെ ഡ്രൈവിംഗ് സ്‌കൂളില്‍ നിന്ന് മുറപ്രകാരം പഠിച്ച് ലൈസന്‍സ് നേടിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.ഗതാഗത നിയമങ്ങളുടെ കാര്യത്തില്‍ കടുത്ത സമീപനമാണ് ഭരണകൂടത്തിന്റെത്. നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചും ക്യാമറ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും റോഡ് സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. അത് കൊണ്ട് തന്നെ പ്രവാസികളടക്കം എല്ലാവരും റോഡ് നിയമങ്ങള്‍ കണിശമായി പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരാണ്.

എന്നാല്‍ നിയമങ്ങളുടെ കാര്യത്തിലുള്ള കാര്‍ക്കശ്യമൊന്നും ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ കാണാന്‍ കഴിയില്ല. നിസ്സാര വീഴ്ചകളുടെ സംഭവിക്കുന്നതിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഇവര്‍ സഹായിക്കുന്നു. പ്രവാസികളായ ഡ്രൈവര്‍മാര്‍ക്കും ഇതെക്കുറിച്ച് നല്ലതേ പറയാനുള്ളൂ.

റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന ബോധം പകര്‍ന്ന് നല്‍കുന്നതിന്റെ വിജയം കൂടിയാണ് രാജ്യത്തെ ഗതാഗത മന്ത്രാലയത്തിന്റേത്.

Next Story