Quantcast

വിസ വേണ്ട; ഖത്തറിലേക്ക് സഞ്ചാരികള്‍ ഒഴുകും

MediaOne Logo

Alwyn K Jose

  • Published:

    2 May 2018 12:29 PM IST

വിസ വേണ്ട; ഖത്തറിലേക്ക് സഞ്ചാരികള്‍ ഒഴുകും
X

വിസ വേണ്ട; ഖത്തറിലേക്ക് സഞ്ചാരികള്‍ ഒഴുകും

പുതിയ തീരുമാനമടക്കം വിസ നയത്തിൽ സർക്കാർ അടുത്തിടെ കൊണ്ടുവന്ന ഇളവുകളും ഈ മേഖലയിൽ മികച്ച ഫലങ്ങളുണ്ടാക്കുമെന്നാണ്​ കരുതപ്പെടുന്നത്​.

80 രാജ്യങ്ങളിലുള്ളവർക്ക്​ രാജ്യത്തേക്ക്​ വിസരഹിത പ്രവേശനം അനുവദിക്കാനുള്ള സർക്കാർ തീരുമാനം ഖത്തറിലെ വിനോദസഞ്ചാര മേഖലയിൽ​ വൻ കുതിച്ചുചാട്ടത്തിന്​കാരണമാകുമെന്ന് വിലിരുത്തല്‍. പുതിയ തീരുമാനമടക്കം വിസ നയത്തിൽ സർക്കാർ അടുത്തിടെ കൊണ്ടുവന്ന ഇളവുകളും ഈ മേഖലയിൽ മികച്ച ഫലങ്ങളുണ്ടാക്കുമെന്നാണ്​ കരുതപ്പെടുന്നത്​.

പുതുതായി 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ വിസരഹിത പ്രവേശന അനുമതി പ്രഖ്യാപിച്ചതോടെ ഇതടക്കം ഓൺ അറൈവൽ ടൂറിസ്​റ്റ്​ വിസയിൽ ഖത്തറിലേക്ക്‌ വരാവുന്ന രാജ്യങ്ങളുടെ എണ്ണം 242 ആയി. കഴിഞ്ഞവർഷം സെപ്​തംബറിലാണ്​​ ടൂറിസ്​റ്റ്​ വിസ ഓൺലൈൻ വഴി ലഭ്യമാക്കുന്ന സംവിധാനം രാജ്യത്ത്​ഏർപ്പെടുത്തിയത്​. ആഭ്യന്തര മന്ത്രാലയവും ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്​സും സഹകരിച്ചാണ്​ഇത്​ നടപ്പാക്കിയത്​. രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ്​ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈയിൽ​ ഓൺലൈൻ ടൂറിസ്​റ്റ്​ വിസ നടപടികൾ ഉദാരമാക്കുകയും ചെയ്​തു.

ഖത്തർ ടൂറിസം അതോറിറ്റിയുടെ ലൈസൻസുള്ള കമ്പനികൾക്കും ടൂർ ഓപറേറ്റർമാർക്കും www.qatarvisaservice.com എന്ന വെബ്​സൈറ്റ്​ വഴി തങ്ങളുടെ ഉപഭോക്​താക്കൾക്ക്​ ടൂറിസ്​റ്റ്​ വിസ ലഭ്യമാക്കാനാണ് സംവിധാനമൊരുക്കിയത് . ഇതോടൊപ്പം രാജ്യത്തെ ഹോട്ടലുകളും വിനോദസഞ്ചാര ഗ്രൂപ്പുകളും നൽകുന്ന ആകർഷകമായ പാക്കേജുകളുംരാജ്യത്തേക്ക്​കൂടുതൽ സന്ദർശകരെ ആകർഷിച്ച്​ വിനോദസഞ്ചാരമേഖലക്ക്​കുതിപ്പ്​ നൽകാൻ സഹായകമായി.

Next Story