Quantcast

ജലസംരക്ഷണത്തിനായുള്ള യൂത്ത് ഇന്ത്യ കാമ്പയിന്‍ സമാപിച്ചു

MediaOne Logo

Subin

  • Published:

    3 May 2018 3:35 PM IST

ജലസംരക്ഷണത്തിനായുള്ള യൂത്ത് ഇന്ത്യ കാമ്പയിന്‍ സമാപിച്ചു
X

ജലസംരക്ഷണത്തിനായുള്ള യൂത്ത് ഇന്ത്യ കാമ്പയിന്‍ സമാപിച്ചു

മനാമ മുഹറഖ് റിഫ എന്നിവിടങ്ങളിലായി യൂത്ത് മീറ്റുകള്‍, ഫോട്ടോ പ്രദര്‍ശനം, സെല്‍ഫി കോര്‍ണര്‍, കലാപരിപാടികള്‍, വിവിധ ബോധ വല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. 

ജലസംരക്ഷണത്തിനായി യൂത്ത് ഇന്ത്യ ബഹ്‌റൈനില്‍ നടത്തിയ ഒരു മാസം നീണ്ട ക്യാമ്പയിന്‍ സമാപിച്ചു. വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തു

'ജലം നിര്‍ണ്ണിതമാണ്' എന്ന പേരില്‍ യൂത്ത് ഇന്ത്യ ബഹ്‌റൈനില്‍ മാര്‍ച്ച് മാസക്കാലം ജല ബോധവല്‍ക്കരണ മാസമായാണ് ആചരിച്ചത്. ജലക്ഷാമം, ശുദ്ധജലം, വരള്‍ച്ച, മഴ, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാക്കി നിരവധി പരിപാടികള്‍ കാമ്പയിന്‍ കാലത്ത് നടന്നു. മനാമ മുഹറഖ് റിഫ എന്നിവിടങ്ങളിലായി യൂത്ത് മീറ്റുകള്‍, ഫോട്ടോ പ്രദര്‍ശനം, സെല്‍ഫി കോര്‍ണര്‍, കലാപരിപാടികള്‍, വിവിധ ബോധ വല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

ഗഫൂളിലെ സ്വിമ്മിംഗ് പൂളില്‍ സംഘടിപ്പിച്ച നീന്തല്‍ മല്‍സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡന്റ് ടി.കെ ഫജിസ് . ജനറല്‍ സെക്രട്ടറി വി.കെ അനീസ്, ബിന്‍ഷാദ്, യൂനുസ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Next Story