Quantcast

ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും ബഹ്റൈനിലെത്തുന്നു

MediaOne Logo

Jaisy

  • Published:

    3 May 2018 8:28 AM GMT

ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും ബഹ്റൈനിലെത്തുന്നു
X

ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും ബഹ്റൈനിലെത്തുന്നു

'നിങ്ങളോടൊപ്പം' എന്ന താരസംഗീത നിശയിൽ പങ്കെടുക്കാനാണ് സൂപ്പർതാരം വീണ്ടും ബഹ്റൈനിലെത്തുന്നത്

ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ വീണ്ടും ബഹ്റൈനിലെത്തുന്നു. 'നിങ്ങളോടൊപ്പം' എന്ന താരസംഗീത നിശയിൽ പങ്കെടുക്കാനാണ് സൂപ്പർതാരം വീണ്ടും ബഹ്റൈനിലെത്തുന്നത്.

ചോയ്സ് അഡ്വർടൈസിംഗിന്റെ ബാനറിൽ മുരളീധരൻ പള്ളിയത്ത് ഒരുക്കുന്ന നിങ്ങളോടൊപ്പം എന്ന മ്യൂസിക്കൽ കോമഡി മെഗാ ഷോയിൽ മോഹൻലാൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മെയ് 19ന് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ഈസാടൗണിലെ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ മോഹൻലാലിനോടൊപ്പം സംവിധായകൻ പ്രിയദർശൻ,ഗായകൻ എം.ജി ശ്രീകുമാർ,നടി അനുശ്രീ, ഗായിക മൻജരി തുടങ്ങി ചലച്ചിത്ര,സംഗീത മേഖലയിൽ നിന്നുള്ള വൻ താരനിരയുടെ സാന്നിധ്യമുണ്ടാകും. മോഹൻലാൽ വേദിയിൽ പ്രവാസികൾക്കായി തന്റെ സ്വതസിദ്ധമായ ശൈലിയിൽ കലാപ്രകടനങ്ങളിൽ പങ്കാളിയാവും.

എം.ജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ ടീം ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ വേദിയിൽ സംഗീത പരിപാടികൾക്ക് നേത്യത്വം നൽകും. സൂരജ്, സുമേഷ് ചന്ദ്രൻ,ശ്യാം പ്രസാദ്,അനിയപ്പൻ തുടങ്ങിയവർ ഒരുക്കുന്ന മിമിക്രി, ഹാസ്യ പരിപാടികളുമുണ്ടാകും പരിപാടിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ പുറക്കാട് ശാന്തിസദനം സ്കൂൾ ഫോർ ഡിഫറന്റ് ലി ഏബിൾഡിന് നൽകുമെന്ന് ഷോ ചീഫ് ഓർഗനൈസർ മുരളീധരൻ പള്ളിയത്ത് അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഇവന്റ് മാനേജർ ഡോ.ജോർജ് മാത്യു, ചീഫ് ഓർഗനൈസർ മുരളീധരൻ പള്ളിയത്ത്,അമ്പിളിക്കുട്ടൻ, ലത്തീഫ് പയ്യോളി, ബഷീർ അമ്പലായി, മജീദ് തണൽ , ലത്തീഫ് ആയഞ്ചേരി,പ്രദീപ് പുറവങ്കര, ചാരിറ്റി ചെയർമാൻ ഡിക്സൺ സൈറസ്,പ്രോഗ്രാം ഡയരക്ടർ എഫ്.എം.ഫൈസൽ,ജ്യോതിഷ് പണിക്കർ,ജഗത് കൃഷ്ണകുമാർ, തുടങ്ങിയവർ സംബന്ധിച്ചു.


TAGS :

Next Story