Quantcast

സൗദിസ്വദേശികളുടെയോ വിദേശികളുടെയോ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനകാര്യ മന്ത്രി

MediaOne Logo

admin

  • Published:

    4 May 2018 5:52 PM IST

സൗദിസ്വദേശികളുടെയോ വിദേശികളുടെയോ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനകാര്യ മന്ത്രി
X

സൗദിസ്വദേശികളുടെയോ വിദേശികളുടെയോ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനകാര്യ മന്ത്രി

ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഒരേ സമയം വാറ്റ് നടപ്പാക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ റിയാദില്‍ ചേര്‍ന്ന ജി.സി.സി രാഷ്ട്ര നേതാക്കളുടെ കഴിഞ്ഞ ഉച്ചകോടിയാണ് തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും 2018 മുതല്‍ വാറ്റ് നടപ്പാക്കും

സൗദിയില്‍ സ്വദേശികളുടെയോ വിദേശികളുടെയോ വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ് വ്യക്തമാക്കി. അതേസമയം സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഏര്‍പ്പെടുത്തുന്ന മൂല്യ വര്‍ദ്ധിത നികുതി 2018 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇതോടൊപ്പം വാറ്റ് നിലവില്‍ വരും.

ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഒരേ സമയം വാറ്റ് നടപ്പാക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ റിയാദില്‍ ചേര്‍ന്ന ജി.സി.സി രാഷ്ട്ര നേതാക്കളുടെ കഴിഞ്ഞ ഉച്ചകോടിയാണ് തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും 2018 മുതല്‍ വാറ്റ് നടപ്പാക്കും. ജി.സി.സി ഉന്നത സമിതിയാണ് ഇതിന് അംഗീകാരം നല്‍കിയത്. ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഏതാനും സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കു നിലവില്‍ വാറ്റ് നിലവിലുണ്ട്. ഇതിന്‍െറ ഏകീകരണവും 2018ഓടെ നടപ്പാക്കും. സ്വകാര്യ മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളെ നേരിട്ട് ബാധിക്കുന്ന ടാക്സ് സംവിധാനം പ്രാബല്യത്തില്‍ വരാന്‍ മതിയായ മുന്നൊരുക്കം വേണമെന്നതിനാലാണ് 2018 വരെ സാവകാശം അനുവദിച്ചതെന്നും ധനകാര്യ മന്ത്രി വിശദീകരിച്ചു.

ടാക്സ് നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങള്‍ കഴിയുന്നതും വേഗം പൂര്‍ത്തിയാക്കണമെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന ജി.സി.സി ധനകാര്യ മന്ത്രിമാരുടെ യോഗവും വിഷയം ചര്‍ച്ച ചെയ്തിരുന്നു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിശ്ചിത ശതമാനും ടാക്സ് ഏര്‍പ്പെടുത്തന്നതാണ് നീതിപരമായ നടപടി എന്നും ടാക്സ് വെട്ടിപ്പ് ഒഴിവാക്കാനും കണിശമായ നിരീക്ഷണത്തിനും വാറ്റ് സംവിധാനം ഉപകരിക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

TAGS :

Next Story