Quantcast

സമാധാന സന്ദേശത്തിന്റെ വാഹകരായി വിശ്വാസി സമൂഹം മാറണമെന്ന് സുലൈമാൻ അസ്ഹരി

MediaOne Logo

Khasida

  • Published:

    7 May 2018 3:11 AM IST

സമാധാന സന്ദേശത്തിന്റെ വാഹകരായി വിശ്വാസി സമൂഹം മാറണമെന്ന് സുലൈമാൻ അസ്ഹരി
X

സമാധാന സന്ദേശത്തിന്റെ വാഹകരായി വിശ്വാസി സമൂഹം മാറണമെന്ന് സുലൈമാൻ അസ്ഹരി

തൃശൂർ ജില്ലാ ഇസ്ലാമിക അസോസിയേഷൻ ദോഹയില്‍ സംഘടിപ്പിച്ച ജില്ലാ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പരസ്പര വൈരം പ്രചരിപ്പിക്കുന്ന സ്വാര്‍ത്ഥ താത്പര്യക്കാര്‍ക്കെതിരെ, സമാധാന സന്ദേശത്തിന്റെ വാഹകരായി വിശ്വാസി സമൂഹം മാറണമെന്ന് ഇസ്ലാമിക പണ്ഡിതനും മുതുവട്ടൂർ മഹല്ല് ഖതീബുമായ സുലൈമാൻ അസ്ഹരി പറഞ്ഞു. തൃശൂർ ജില്ലാ ഇസ്ലാമിക അസോസിയേഷൻ ദോഹയില്‍ സംഘടിപ്പിച്ച ജില്ലാ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങളുടെയും പരസ്പര സൗഹാർദത്തിന്റെയും പേരില്‍ അറിയപ്പെട്ടിരുന്ന ഭാരതത്തില്‍ നിന്ന് അസഹിഷ്ണുതയുടെയും പരസ്പര വൈരത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ യഥാർഥ മത മൂല്യങ്ങൾ മുറുകെ പിടിക്കാനും അവ ജീവിതത്തിൽ പകർത്തി ആളുകളിലേക്ക് ആ നന്മ പ്രസരണം ചെയ്യാനും വിശ്വാസികൾക്കാകണമെന്ന് സുലൈമാന്‍ അസ്ഹരി പറഞ്ഞു. തൃശൂർ ജില്ലാ ഇസ്ലാമിക അസോസിയേഷൻ ദോഹയില്‍ സംഘടിപ്പിച്ച ജില്ലാ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ. കൗമാര പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ഡോക്ടർ ജാസിയ ഹബീബ് ക്ലാസ് നയിച്ചു. തൃശൂർ ജില്ലാ ഇസ്ലാമിക് അസോസിയേഷൻ ജനറൽ സെക്രട്ടറി അനീസ് റഹ്മാൻ, പ്രോഗ്രാം കൺവീനർ നജാത്തുല്ല എന്നിവരും സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ, ജില്ലയിലെ പ്രമുഖ ഗായകർ ഒരുക്കിയ ഗാനസദസ്സ് എന്നിവയും അരങ്ങേറി.

Next Story