Quantcast

സൗദി ഗതാഗത മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം

MediaOne Logo

Jaisy

  • Published:

    6 May 2018 3:53 PM GMT

സൗദി ഗതാഗത മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം
X

സൗദി ഗതാഗത മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം

മൊബൈല്‍ മേഖല വിജയകരമായി സ്വദേശിവത്കരണം പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഗതാഗത മേഖലയിലേക്ക് മന്ത്രാലയം ശ്രദ്ധ തിരിക്കുന്നത്

സൗദി ഗതാഗത മേഖലയില്‍ കൂടുതല്‍ സ്വദേശിവതകരണം നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിലെ സാമൂഹ്യസുരക്ഷ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹീം അശ്ശാഫി വ്യക്തമാക്കി. മൊബൈല്‍ മേഖല വിജയകരമായി സ്വദേശിവത്കരണം പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഗതാഗത മേഖലയിലേക്ക് മന്ത്രാലയം ശ്രദ്ധ തിരിക്കുന്നത്.

ടാക്സി വാഹനങ്ങളുടെ സേവനത്തിന് അത്യാധുനിക ഇലക്ട്രോണിക് സംവിധാനമാണ് സൌദി ഉപയോഗിക്കുന്നത്. 1,10,000 സ്വദേശി യുവാക്കള്‍ ഈ മേഖലയില്‍ ജോലിക്ക് പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സാമൂഹ്യസുരക്ഷ വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹീം അശ്ശാഫി പറഞ്ഞു. റെന്റ് എ കാര്‍, ഷോപ്പിങ് മാളുകള്‍ എന്നിവയുടെ 100 ശതമാനം സ്വദേശിവത്കരണവും അടുത്ത മാസങ്ങളില്‍ ആരംഭിക്കും. റെന്‍റ് എ കാര്‍ മേഖലയില്‍ 2018 ഏപ്രില്‍ മാസത്തില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തിലൂടെ പതിനായിരത്തിലധികം സ്വദേശി യുവാക്കള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനാവുമെന്ന് അശ്ശാഫി കൂട്ടിച്ചേര്‍ത്തു. റെന്റ് എ കാര്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള അഭിപ്രായ രൂപീകരണം തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം നേരത്തെ നടത്തിയിരുന്നു. സ്ഥാപന ഉടമകളില്‍ നിന്നാണ് അഭിപ്രായ ശേഖരണം ന‌ടത്തിയത്. ഈ മേഖലയില്‍ നിലവില്‍ ഭൂരിപക്ഷവും വിദേശികളാണ് ജോലി ചെയ്യുന്നതെന്നാണ് കണക്ക്.അതോടൊപ്പം ഇതില്‍ പല സ്ഥാപനങ്ങളും ബിനാമി സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വദേശി യുവാക്കള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാണ് ജോലിക്ക് നിയമിക്കുക, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈമായി ജോലി ചെയ്യാന്‍ അവസരം നല്‍കാനും സാധ്യതയുണ്ട്. അല്‍ഖസീം, മദീന മേഖലകളിലെ ഷോപ്പിങ് മാളുകള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കാനുള്ള നീക്കവും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പുതുവര്‍ഷത്തില്‍ ഇത് നിയമപരമായി പ്രാബല്യത്തില്‍ വരുമെന്നും അശ്ശാഫി വ്യക്തമാക്കി.

TAGS :

Next Story