മൂന്നു മാസം പിന്നിട്ടിട്ടും മാറ്റമില്ലാതെ ഗൾഫ് പ്രതിസന്ധി
മൂന്നു മാസം പിന്നിട്ടിട്ടും മാറ്റമില്ലാതെ ഗൾഫ് പ്രതിസന്ധി
മൂന്നു മാസം പിന്നിട്ട ഗൾഫ് പ്രതിസന്ധിക്ക് അടുത്തൊന്നും പരിഹാരം ഉണ്ടാകില്ലെന്നുറപ്പാക്കി ഇരുപക്ഷവും നിലപാട് കടുപ്പിക്കുന്നു. കുവൈത്ത് അമീറിന്റ മധ്യസ്ഥ നീക്കങ്ങളെ പിന്തുണക്കുമ്പോൾ തന്നെ ഉപാധികളിൽ വിട്ടുവീഴ്ചയില്ലെന്ന് സൗദി അനുകൂല രാജ്യങ്ങൾ വ്യക്തമാക്കി. ഖത്തറിനെതിരായ സൈനിക..
മൂന്നു മാസം പിന്നിട്ട ഗൾഫ് പ്രതിസന്ധിക്ക് അടുത്തൊന്നും പരിഹാരം ഉണ്ടാകില്ലെന്നുറപ്പാക്കി ഇരുപക്ഷവും നിലപാട് കടുപ്പിക്കുന്നു. കുവൈത്ത് അമീറിന്റ മധ്യസ്ഥ നീക്കങ്ങളെ പിന്തുണക്കുമ്പോൾ തന്നെ ഉപാധികളിൽ വിട്ടുവീഴ്ചയില്ലെന്ന് സൗദി അനുകൂല രാജ്യങ്ങൾ വ്യക്തമാക്കി. ഖത്തറിനെതിരായ സൈനിക നടപടിയും സൗദി പക്ഷം തള്ളി.
പ്രതിസന്ധിയുടെ തുടക്കത്തിൽ സൗദി അനുകൂല രാജ്യങ്ങൾ കടുത്ത സമീപനം സ്വീകരിച്ചപ്പോൾ ചർച്ചയിലൂടെ പ്രശ്നപരിഹാരം എന്നതായിരുന്നു ഖത്തറിെൻറ നിലപാട്. ഉപരോധത്തെ തുല്യനാണയത്തിൽ നേരിടാനും ഖത്തർ തയാറായില്ല. തങ്ങളുടെ പരമാവധികാരം ചോദ്യം ചെയ്യാത്ത ഉപാധികളിൽ ചർച്ചയാകാമെന്നു കൂടി ഖത്തർ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഖത്തറും നിലപാട് കടുപ്പിച്ചു. ഉപരോധ സമാനമായ സാഹചര്യം മറികടക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ ഉപാധികളുടെ പുറത്തുള്ള ചർച്ചയോട് തന്നെ എതിർപ്പ് പ്രകടിപ്പിക്കുകയാണിപ്പോൾ ഖത്തർ. ഗൾഫ് ഐക്യബോധത്തിനു പകരം അതാത് ദേശീയതകളോടുള്ള ആഭിമുഖ്യം വർധിച്ചതും പ്രതിസന്ധി പരിഹാര ചർച്ചകൾക്ക് തിരിച്ചടിയായി.
കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ പൂർണമായി അവസാനിച്ചിട്ടില്ലെങ്കിൽ തന്നെയും ആ നിലക്കുള്ള പ്രതീക്ഷകൾ തീർത്തും ദുർബലമാണ്. ഉപരോധം പിൻവലിക്കാതെ ചർച്ചകളിൽ കാര്യമില്ലെന്ന സൂചനയാണ് ഖത്തർ വിദേശകാര്യ മന്ത്രി നൽകുന്നത്. അതേ സമയം ഉപാധികൾ അംഗീകരിക്കാതെ പ്രശ്നപരിഹാരം ഇല്ലെന്ന് സൗദി അനുകൂല രാജ്യങ്ങൾ ആവർത്തിച്ചു വ്യക്തമാക്കി. എന്നാൽ ഖത്തറിനെതിരായ സൈനിക നടപടി പരിഗണനയിൽ പോലുമില്ലെന്നും സൗദി, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
തീവ്രവാദ ഘടകങ്ങൾക്ക് ഫണ്ട് നൽകുന്നത് നിർത്താതെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെ തങ്ങൾ പിന്തുണക്കുന്നതായും ഇൗ രാജ്യങ്ങൾ പറയുന്നു.
Adjust Story Font
16

