Quantcast

ഉപരോധം നീക്കുന്നതിന് ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍

MediaOne Logo

Subin

  • Published:

    7 May 2018 8:56 AM IST

ഉപരോധം നീക്കുന്നതിന് ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍
X

ഉപരോധം നീക്കുന്നതിന് ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍

തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നും അറബ് രാജ്യങ്ങളുടെ പൊതു ശത്രുവായ ഇറാനുമായി ബന്ധം സ്ഥാപിക്കുന്നുവെന്നും ആരോപിച്ചാണ് ഉപരോധം...

ഖത്തറിന് എതിരായ ഉപരോധം നീക്കുന്നതിന് എത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി. എന്നാല്‍ ഖത്തറിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള പരിഹാരമാര്‍ഗങ്ങളാവണം ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അന്തസും അഭിമാനവും പണയം വെക്കില്ലെന്നും ശൈഖ് തമിം വ്യക്തമാക്കി. ഖത്തര്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമീര്‍

ജൂണ്‍ അഞ്ചിന് ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് അമീറിര്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതിനും ഉപരോധം നീക്കുന്നതിനും ഏത് തരത്തിലുള്ള നയതന്ത്രചര്‍ച്ചകള്‍ക്കും ഖത്തര്‍ തയ്യാറെണന്ന് അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി പറഞ്ഞു.

രാജ്യത്തിനെതിരെ മുന്‍പില്ലാത്തവിധം വിദ്വേഷപരമായ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇത് മുന്‍കൂട്ടി നിശ്ചയിച്ചതാണ്. പരീക്ഷണഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോയത്, അതിനെ അതിജീവിച്ചിരുക്കുന്നു. പ്രതിസന്ധിയില്‍ ഒപ്പം നിന്ന രാജ്യങ്ങളെ അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചു. മധ്യസ്ഥശ്രമങ്ങള്‍ക്ക് മുന്നിട്ട കുവൈത്തിനെയും പിന്തുണ നല്‍കിയ യുഎസ്, തുര്‍ക്കി ജര്‍മനി തുടങ്ങിയ രാജ്യങ്ങളെയും പ്രകീര്‍ത്തിച്ചു. രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രവാസികളെയും ഖത്തരി പൗരന്‍മാരെയും അഭിനന്ദിച്ചു.

നിക്ഷേപകര്‍ക്കായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തുറന്നിടണമെന്ന് പറഞ്ഞ അദ്ദേഹം സന്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്ന നിര്‍ദേശങ്ങളും നല്‍കിയതായി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ അഞ്ചിനായിരുന്നു ഖത്തറിന് സൗദി നേതൃത്വം നല്‍കുന്ന അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നും അറബ് രാജ്യങ്ങളുടെ പൊതു ശത്രുവായ ഇറാനുമായി ബന്ധം സ്ഥാപിക്കുന്നുവെന്നും ആരോപിച്ചാണ് ഉപരോധം. ഉപരോധം നീക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനും സൗദി നേതൃത്വം നല്‍കുന്ന അറബ് രാജ്യങ്ങള്‍ 13 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും ഖത്തര്‍ നിരാകരിക്കുകയായിരുന്നു.

Next Story