ഖത്തറും ബ്രിട്ടനും സൈനിക കരാറില്‍ ഒപ്പ് വെച്ചു

ഖത്തറും ബ്രിട്ടനും സൈനിക കരാറില്‍ ഒപ്പ് വെച്ചു
ഖത്തറും ബ്രിട്ടനും സൈനിക മേഖലയില്‍ പരസ്പരം സഹകരിച്ച് നീങ്ങാനുള്ള കരാറുകളില്‍ ഒപ്പ് വെച്ചു. പ്രതിരോധ മേഖലയിലെ വിവിധ തലങ്ങളില്‍ പരസ്പരം സഹകരണം ഉറപ്പ് നല്‍കുന്ന ഉടമ്പടിക്ക്
ഖത്തറും ബ്രിട്ടനും സൈനിക മേഖലയില്‍ പരസ്പരം സഹകരിച്ച് നീങ്ങാനുള്ള കരാറുകളില്‍ ഒപ്പ് വെച്ചു. പ്രതിരോധ മേഖലയിലെ വിവിധ തലങ്ങളില്‍ പരസ്പരം സഹകരണം ഉറപ്പ് നല്‍കുന്ന ഉടമ്പടിക്ക് പുറമെ ജോയിന്റ് സമിതിക്ക് രൂപം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ഭീകര വിരുദ്ധ പോരാട്ടത്തില്‍ പരസ്പരം സഹകരിക്കുകയും സായുധ പോരാട്ടം അനിവാര്യമാകുന്ന സന്ദര്‍ഭത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഇരുപത്തിനാല് ടൈഫൂണ്‍ യുദ്ധ വിമാനങ്ങള്‍ ബ്രിട്ടനില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ ഖത്തറും ബ്രിട്ടനും ഒപ്പ് വെച്ചിരുന്നു.
ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗാവിന്‍ വില്ല്യംസണും ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്വിയ്യയും ടെലിഫോണ്‍ സംഭാഷണം നടത്തിയതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16

