Quantcast

സുഷമ സ്വരാജിന്റെ ബഹ്‌റൈന് സന്ദര്ശനം ആരംഭിച്ചു

MediaOne Logo

admin

  • Published:

    9 May 2018 9:13 AM IST

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബഹ്‌റൈനിലെത്തി. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബഹ്‌റൈനിലെത്തി. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം
രണ്ടു ദിവസത്തെ തിരക്കിട്ട പരിപാടികള്‍ക്കായാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബഹ്‌റൈനിലെത്തിയത്.

അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ നടക്കുന്ന അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുമായുള്ള ആദ്യ മന്ത്രിതല സമിതി യോഗത്തില്‍ പങ്കെടൂക്കലാണ് മന്ത്രിയുടെ പ്രധാന പരിപാടി. അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള ആദ്യ മന്ത്രി തലയോഗം ഇന്ത്യയുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധത്തിന് കരുത്തു പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉച്ചക്ക് രണ്ട് മണിയോടെ ബഹ്‌റൈനിലെത്തിയ സുഷമ സ്വരാജിനെ ബഹ്‌റിന്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമദ് അല്‍ ഖലിഫ സ്വീകരിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. നാലു മണിക്ക് മന്ത്രി സഖിര്‍ എയര്‍ ബേസില്‍ നടക്കുന്ന ബഹറിന്‍ അന്താരാഷ്ട്ര എയര്‍ ഷോ സന്ദര്‍ശിച്ചു. ബഹറിന്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന് ഇസ അല്‍ ഖലീഫയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ബഹ് റൈന്‍ രാജാവിനോടൊപ്പമാണ് മന്ത്രി ഇന്ത്യയുടെ സാരംഗ് ഹെലികോപ്തര്‍ ടീമും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമായ തേജസും ആകാശത്തൊരുക്കിയ വിസ്മയക്കാഴ്ചകള്‍ കണ്ടത്.

തുടര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ സേനയുടെ പവലിയനും മന്ത്രി സന്ദര്‍ശിച്ചു. ബഹ്‌റിന്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമദ് അല്‍ ഖലിഫയും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം പവലിയനിലെ കാഴ്ചകള്‍ കാണാനെത്തിയിരുന്നു. എയര്‍ക്രാഫ്റ്റ് മോഡലിന്റെയും അത്യന്താ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത്ആന്റ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയടക്കമുള്ള പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നാളെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുമായുള്ള ആദ്യ മന്ത്രിതല സമിതി യോഗത്തില്‍ പങ്കെടൂക്കും.

Next Story