കുവൈത്തില്‍ പുതിയ എണ്ണ കമ്പനിക്ക് അംഗീകാരം

കുവൈത്തില്‍ പുതിയ എണ്ണ കമ്പനിക്ക് അംഗീകാരം
180 കോടി ദിനാര്‍ മുതല്‍ മുടക്കില്‍ രാജ്യത്തു പെട്രോളിയം കമ്പനി സ്ഥാപിക്കാനുള്ള കുവൈത്ത് പെട്രോളിയം കോര്‍പറേഷന്റെ നീക്കത്തിനാണ് മന്ത്രാലയം പച്ചക്കൊടി കാട്ടിയത്.
കുവൈത്തില്‍ പുതിയ എണ്ണകമ്പനിക്കു വ്യവസായ മന്ത്രാലയത്തിന്റെ അംഗീകാരം. 180 കോടി ദിനാര്‍ മുതല്‍ മുടക്കില്‍ രാജ്യത്തു പെട്രോളിയം കമ്പനി സ്ഥാപിക്കാനുള്ള കുവൈത്ത് പെട്രോളിയം കോര്‍പറേഷന്റെ നീക്കത്തിനാണ് മന്ത്രാലയം പച്ചക്കൊടി കാട്ടിയത്. കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി എന്ന പേരില്‍ പെട്രോളിയം കോര്‍പറേഷന്റെ അനുബന്ധ സ്ഥാപനമായായിരിക്കും പുതിയ കമ്പനി പ്രവര്‍ത്തിക്കുക.
പൊതുമേഖലാ സ്ഥാപനമായ കുവൈത്ത് പെട്രോളിയം കോര്‍പറേഷന്റെ ഉപകമ്പനികളായാണ് കെഎന്‍പിസി ഉള്‍പ്പെടെയുള്ള പെട്രോളിയം കമ്പനികളെല്ലാം പ്രവര്‍ത്തിക്കുന്നത്. എണ്ണ മേഖലയില്‍ സ്വകാര്യപങ്കാളിത്തം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കെഎന്‍പിസി പുതിയ ഉപകമ്പനിക്കു രൂപം നല്‍കുന്നത്. കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യാനിരിക്കുന്ന കമ്പനിയുടെ അമ്പതു ശതമാനം ഓഹരികള്‍ പൊതുജനങ്ങള്‍ക്കായി നീക്കിവെച്ചതായാണ് വിവരം. കുവൈത്തിലെ വന്‍കിട എണ്ണ ശുദ്ധീകരണ ശാലിയായ അല്‍ സൂര്‍ റിഫൈനറിയുടെ നടത്തിപ്പു ഉള്‍പ്പെടെയുള്ള ചുമതലകള്‍ നിര്‍ദിഷ്ടകമ്പനിയെ ഏല്‍പ്പിക്കാനാണ് പെട്രോളിയം കോര്‍പറേഷന്റെ തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദേശത്തിനു ഗവണ്‍മെന്റും സുപ്രീം പെട്രോളിയം കൗണ്‍സിലും കഴിഞ്ഞ ആഴ്ച അംഗീകാരം നല്‍കിയിരുന്നു. പ്രതിദിനം 615000 ബാരല്‍ ഉത്പാദനശേഷിയുള്ള അല്‍ സൂര്‍ എണ്ണ ശുദ്ധീകരണ പദ്ധതിക്കു കഴിഞ്ഞ വര്‍ഷമാണ് അംഗീകാരമായാണ്. ഇന്ത്യന്‍ കമ്പനിയായ എസ്സാര്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര കണ്‍സോര്‍ഷ്യത്തിനാണ് റിഫൈനറിയുടെ നിര്‍മാണ കരാര്‍. നിലവില്‍ കെഎന്‍പിസിക്കാണ് അല്‍ സൂര്‍ പദ്ധതിയുടെ ചുമതല. അല്‍ സൂര്‍ റിഫൈനറിയുടെ നടത്തിപ്പിന് പുറമെ രാജ്യത്തേക്കുള്ള ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി ചുമതലയും പുതിയ കമ്പനിക്കായിരിക്കുമെന്നാണ് സൂചന.
Adjust Story Font
16

