Quantcast

വനിതകളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി ഖത്തർ വിമന്‍സ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്

MediaOne Logo

Trainee

  • Published:

    9 May 2018 2:03 PM IST

രാവിലെ മുതല്‍ തുടങ്ങിയ മഴ വകവെക്കാതെയാണ് ട്രാക്ക് സൂട്ടണിഞ്ഞ വനിതകള്‍ ഗ്രൗണ്ടിലിറങ്ങിയത്.

ഖത്തർദേശീയ കായിക ദിനത്തോടനുബന്ധിച്ച് എഫ്.സി സി വനിതാവേദി സംഘടിപ്പിച്ച വിമന്‍സ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് വനിതകളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. അൽ അഹ് ലി സ്പോർട്സ് ക്ലബ്ബ് മൈതാനിയിൽ നടന്ന മേളയക്ക് വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് തുടക്കമായത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള വിവിധ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി എഫ് സി സി വനിതാ വേദി ദോഹയില്‍ സംഘടിപ്പിച്ച വിമന്‍സ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഐസിസി പ്രസിഡന്റ് മിലൻ അരുൺ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ മുതല്‍ തുടങ്ങിയ മഴ വകവെക്കാതെയാണ് ട്രാക്ക് സൂട്ടണിഞ്ഞ വനിതകള്‍ ഗ്രൗണ്ടിലിറങ്ങിയത്. ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി ഖത്തറിലെ മലയാളികളായ 220 ൽ പരം വനിതകൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

Next Story