Quantcast

നവലോകം, സ്ത്രീ, ഇസ്ലാം: വനിതാ സമ്മേളനം ഡോ. അമീന ഉദ്ഘാടനം ചെയ്യും

MediaOne Logo

Khasida

  • Published:

    9 May 2018 3:55 PM IST

നവലോകം, സ്ത്രീ, ഇസ്ലാം: വനിതാ സമ്മേളനം ഡോ. അമീന ഉദ്ഘാടനം ചെയ്യും
X

നവലോകം, സ്ത്രീ, ഇസ്ലാം: വനിതാ സമ്മേളനം ഡോ. അമീന ഉദ്ഘാടനം ചെയ്യും

തവാസുല്‍ യൂറോപ്പ് ഡയറക്ടറായ സെബ്രീന ലെയ് സമ്മേളനത്തില്‍ മുഖ്യാതിഥി

നവലോകം, സ്ത്രീ, ഇസ്ലാം എന്ന പ്രമേയത്തില്‍ മാര്‍ച്ച് 3 ന് ഖത്തറില്‍ സംഘടിപ്പിക്കുന്ന വനിതാ സമ്മേളനം ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ ഡോ: അമീന ഉദ്ഘാടനം ചെയ്യും. തവാസുല്‍ യൂറോപ്പ് ഡയറക്ടറായ സെബ്രീന ലെയ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഗേള്‍സ് ഇസ്ളാമിക് ഓര്‍ഗനൈഷേസന്‍ കേരള പ്രസിഡന്‍ററ് പി റുക്സാന മുഖ്യപ്രഭാഷണം നടത്തും.

അബ്ദുല്ല ബിന്‍ മഹമൂദ് ഇസ്ളാമിക് കള്‍ച്ചറല്‍ സെന്‍ററിന്റെ ആഭ്യമുഖ്യത്തില്‍ ഖത്തറില്‍ ആദ്യമായി നടക്കുന്ന വിപുലമായ വനിതാ സമ്മേളനം മാര്‍ച്ച് മൂന്നിന് വൈകുന്നേരം ആറ് മുതല്‍ വക്റ സ്പോര്‍ട്സ് ക്ളബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറില്‍ നിന്നുളള പ്രമുഖ വനിത വ്യക്തിത്വങ്ങള്‍, ജമാഅത്തെ ഇസ്‍ലാമി കേരള പബ്ളിക് റിലേഷന്‍സ് സെക്രട്ടറി ശിഹാബ് പുക്കോട്ടൂര്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധനം ചെയ്യും.

മൂവായിരത്തോളം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിന്റെ പ്രകാശനം മുഖ്യാതിഥി സെബ്രീന ലെയ്ക്ക് നല്‍കി ജി.ഐ.ഒ പ്രസിഡന്‍ററ് പി.റുക്സാന നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതകള്‍ക്കായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വാഹന സൗകര്യമുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കുട്ടികള്‍ക്കായി സമ്മേളന നഗരിയില്‍ മലര്‍വാടി കിഡ്സ് കോര്‍ണര്‍ ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ വനിതാസമ്മേളന സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ നഫീസത്ത് ബീവി, വൈസ്ചെയര്‍പേഴ്സണ്‍മാരായ മെഹര്‍ബാന്‍ കെ.സി, നസീമ ടീച്ചര്‍, ജനറല്‍ കണ്‍വീനര്‍ സറീന ബഷീര്‍, പ്രോഗ്രാം കണ്‍വീനര്‍ ത്വയ്യിബ അര്‍ഷദ്, മീഡിയ കണ്‍വീനര്‍ സുലൈഖ ബഷീര്‍, ഷഫീന സിറാജ് എന്നിവര്‍ പങ്കെടുത്തു.

Next Story