Quantcast

ബദര്‍ അല്‍ സമ ഗ്രൂപ്പ് കുവൈത്തിലേക്കും

MediaOne Logo

Trainee

  • Published:

    9 May 2018 8:02 AM IST

ബദര്‍ അല്‍ സമ ഗ്രൂപ്പ് കുവൈത്തിലേക്കും
X

ബദര്‍ അല്‍ സമ ഗ്രൂപ്പ് കുവൈത്തിലേക്കും

ഫയല്‍ ഓപ്പണിങ്ങിന് തുക ഈടാക്കില്ലെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ച വൈദ്യപരിശോധന സൗജന്യമാണെന്നും ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുല്ലത്തീഫ് പറഞ്ഞു

ഗള്‍ഫ് മേഖലയിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദര്‍ അല്‍ സമ ഗ്രൂപ്പ് കുവൈത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഗ്രൂപ്പിന്റെ കുവൈത്തിലെ ആദ്യ മെഡിക്കല്‍ സെന്‍റര്‍ മാർച്ച് ഒന്ന് മുതൽ ഫർവാനിയയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫർവാനിയ മെട്രോ സിനിമക്ക് പിൻവശം ഗാർഡൻ റോഡിൽ കാര്‍ പാര്‍ക്കിങ് സൗകര്യത്തോടുകൂടിയാണ് സെന്‍റര്‍ ഒരുക്കിയിട്ടുള്ളത്. ബുധനാഴ്ച രാവിലെ 11 മണിക്ക് ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അസ്സബാഹ് ആണ് ഉദ്ഘാടനം നിര്‍വഹിക്കുക. ഉന്നത ഉദ്യോഗസ്ഥരും സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ഫയല്‍ ഓപ്പണിങ്ങിന് തുക ഈടാക്കില്ലെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ച വൈദ്യപരിശോധന സൗജന്യമാണെന്നും ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുല്ലത്തീഫ് പറഞ്ഞു .സി ഇ ഒ ഡോ. സായി ഗിരിധര്‍, മാര്‍ക്കറ്റിങ് മാനേജര്‍ ആസിഫ് മുഹമ്മദ്, പ്രോജക്ട് മാനേജര്‍ അഷ്റഫ് അയ്യൂര്‍ സായിര്‍ അല്‍ അദ്മാനി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Next Story