Quantcast

സാമ്പത്തിക പ്രതിസന്ധി: കുവൈത്ത് കടപത്രം ഇറക്കുന്നു

MediaOne Logo

admin

  • Published:

    9 May 2018 3:54 PM IST

100 കോടിയുടെ ഇസ്ലാമിക് സുകൂക് ബോണ്ടുകളും 100 കോടിയുടെ സാധാരണ ബോണ്ടുകളും ആയാണ് കടപത്രം ഇറക്കുന്നത്...

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കുവൈത്ത് കടപത്രം ഇറക്കുന്നു. 100 കോടിയുടെ ഇസ്ലാമിക് സുകൂക് ബോണ്ടുകളും 100 കോടിയുടെ സാധാരണ ബോണ്ടുകളും ആയാണ് കടപത്രം ഇറക്കുന്നത്. നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ധനമന്ത്രാലയം സെന്‍ട്രല്‍ ബാങ്കിനു നിര്‍ദേശം നല്‍കി. പ്രധാന വരുമാന സ്രോതസ്സായ ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞതിനെ തുടര്‍ന്ന് 1220 കോടി ദിനാര്‍ കമ്മിയാണ് നടപ്പ് സാമ്പത്തിക വര്‍ഷം കുവൈത്തിന്റെ ബജറ്റില്‍ കണക്കാക്കിയിരിക്കുന്നത്.

TAGS :

Next Story