Quantcast

നാല് വയസിനുള്ളില്‍ 4 ലോക ഭാഷകള്‍; അലീന എന്ന അത്ഭുത ബാലിക

MediaOne Logo

Jaisy

  • Published:

    9 May 2018 5:44 PM IST

നാല് വയസിനുള്ളില്‍ 4 ലോക ഭാഷകള്‍; അലീന എന്ന അത്ഭുത ബാലിക
X

നാല് വയസിനുള്ളില്‍ 4 ലോക ഭാഷകള്‍; അലീന എന്ന അത്ഭുത ബാലിക

ലോകരാജ്യങ്ങള്‍ മുതല്‍ സൗരയൂഥം വരെയുള്ള വിഷയങ്ങളില്‍ അലീനയുടെ അറിവ് നമ്മെ വിസ്മയിപ്പിക്കും

ഇനി ഖത്തറില്‍ നിന്നൊരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം . നാല് വയസ്സിനുള്ളില്‍ നാല് ലോക ഭാഷകള്‍ മനസ്സിലാക്കിയെടുത്ത അലീന ഹസറത്ത എന്ന മലയാളി വിദ്യാര്‍ത്ഥിനി. ലോകരാജ്യങ്ങള്‍ മുതല്‍ സൗരയൂഥം വരെയുള്ള വിഷയങ്ങളില്‍ അലീനയുടെ അറിവ് നമ്മെ വിസ്മയിപ്പിക്കും .

ലോകരാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും , ഭൂപടത്തില്‍ ഓരോ രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സ്ഥാനങ്ങളും കൃത്യമായി പറഞ്ഞുതരും നാലു വയസ്സുകാരി യായ ഈ കൊച്ചു മിടുക്കി. ഖത്തറിലെ ഭവന്‍സ് പബ്ലിക് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിനിയാണ് അലീന ഹസ്‌റത്ത് . ദോഹയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലിചെയ്യുന്ന കൊല്ലം ഓച്ചിറ സ്വദേശി ഹസ്‌റത്ത് നിസാമിന്റെയും പ്രഭിതയുടെയും ഇളയമകള്‍ .

ഫ്രഞ്ച്, ജാപ്പാനീസ് ഭാഷകളിലും അലീന ഇങ്ങനെ എണ്ണുകയും പറയുകയും ചെയ്യും . ഇന്റര്‍നെറ്റില്‍ നിന്ന് കാര്‍ട്ടൂണുകളും ഗെയിമുകള്‍ കാണുമ്പോള്‍ പുതിയ ഭാഷകളും അറിവുകളുമാണ് ഈ കുസൃതിക്കാരി സ്വന്തമാക്കിയിരുന്നത് . ഇതിനിടയില്‍ ചോദിക്കുന്ന സംശയങ്ങള്‍ തീര്‍ത്തു കൊടുക്കാനുള്ള തത്രപ്പാടിലാണ് ഉമ്മ പ്രഭിത.

Next Story