Quantcast

ഡല്‍ഹി ഡൈനാമോസ് ഖത്തറില്‍

MediaOne Logo

Alwyn K Jose

  • Published:

    9 May 2018 6:25 AM IST

ഡല്‍ഹി ഡൈനാമോസ് ഖത്തറില്‍
X

ഡല്‍ഹി ഡൈനാമോസ് ഖത്തറില്‍

ഐഎസ്എല്ലിലെ പ്രമുഖ ഫുട്‌ബോള്‍ ടീമായ ഡല്‍ഹി ഡൈനാമോസ് പ്രീ സീസണ്‍ മാച്ചുകള്‍ക്കും പരിശീലനത്തിനുമായി ഖത്തറിലെത്തി.

ഐഎസ്എല്ലിലെ പ്രമുഖ ഫുട്‌ബോള്‍ ടീമായ ഡല്‍ഹി ഡൈനാമോസ് പ്രീ സീസണ്‍ മാച്ചുകള്‍ക്കും പരിശീലനത്തിനുമായി ഖത്തറിലെത്തി. ലോകോത്തര നിലവാരമുള്ള ഖത്തറിലെ ആസ്പയര്‍ അക്കാദമിയാണ് ടീമിന് പരിശീലനം നല്‍കുന്നത്. മൂന്നു പ്രീ സീസണ്‍ മാച്ചുകള്‍ക്കായി ഡല്‍ഹി ഡൈനാമോസ് ടീം ഖത്തറിലെ കളി മൈതാനങ്ങളില്‍ ബൂട്ടണിയും. ഒക്ടോബര്‍ 20 വരെ ടീം ദോഹയിലുണ്ടാകും.

ഐഎസ്എല്ലിലെ കരുത്തരായ ഡല്‍ഹി ഡൈനാമോസിന് മികച്ച പരിശീലനമായിരിക്കും ഖത്തറില്‍ നിന്ന് ലഭിക്കുക. ആസ്പയര്‍ അക്കാദമിയില്‍ ലോകോത്തര പരിശീലനത്തിന് അവസരം ലഭിക്കുന്ന ആദ്യം ഇന്ത്യന്‍ ക്ലബ് കൂടിയായി തലസ്ഥാന നഗരിയുടെ സ്വന്തം ഫുട്‌ബോള്‍ ടീം മാറുകയാണ്. പുലര്‍ച്ചെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ടീമിന് ആസ്പയര്‍ സോണ്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു. ടീം അസിസ്റ്റന്‍റ് കോച്ച് സക്തി ചൗഹാന്‍ , ടീം മാനേജര്‍ പ്രഥാം , അനലിസ്റ്റ് ജോയ് , ഗില്‍ബര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സമ്പൂര്‍ണ്ണ ടീം ദോഹയിലിറങ്ങിയിട്ടുണ്ട്.

പ്രീ സീസണ്‍ മാച്ചുകളുടെ ഭാഗമായി ഖത്തറില്‍ മൂന്ന് മത്സരങ്ങളാണ് ടീമിനുള്ളത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ രണ്ട് ക്ലബുകളും, അണ്ടര്‍ 23 മെക്‌സിക്കന്‍ നാഷണല്‍ ടീമുമായിരിക്കും ഡല്‍ഹി ഡൈനാമോസുമായി ദോഹയില്‍ മാറ്റുരക്കുക. ആസ്പയര്‍ അക്കാദമിയുടെ പരിപാടികള്‍ക്കു പുറമെ ഖത്തറിലെ ലോക്കല്‍ സപ്പോര്‍ട്ടര്‍മാരായ ഖിയയുടെ നേതൃത്വത്തില്‍ ചില കമ്മ്യൂണിറ്റി ഇന്‍റര്‍ ആക്ഷനുകളും ദോഹയില്‍ നടക്കും.

Next Story