ബഹ്റൈനിൽ പുകയില ഉല്‍പന്നങ്ങൾക്കും സോഫ്റ്റ് ഡ്രിങ്കുകൾക്കും വില വർധന

ബഹ്റൈനിൽ പുകയില ഉല്‍പന്നങ്ങൾക്കും സോഫ്റ്റ് ഡ്രിങ്കുകൾക്കും വില വർധന
920 ഉല്‍പന്നങ്ങൾക്കാണ് നികുതി കൂട്ടിയത് വഴി വില വർധിച്ചിരിക്കുന്നത് .
ബഹ്റൈനിൽ പുകയില ഉല്‍പന്നങ്ങൾക്കും സോഫ്റ്റ് ഡ്രിങ്കുകൾക്കും നികുതി വർധിപ്പിക്കുവാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു. 920 ഉല്‍പന്നങ്ങൾക്കാണ് നികുതി കൂട്ടിയത് വഴി വില വർധിച്ചിരിക്കുന്നത് .
പുകയില ഉല്‍പന്നങ്ങൾക്കും സോഫ്റ്റ് ഡ്രിങ്കുകൾക്കും എനർജി ഡ്രിങ്കുകൾക്കും നികുതി വർധനവ് ഏര്‍പ്പെടുത്താന്‍ നേരത്തെ മന്ത്രിസഭായോഗമെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിപണിയിൽ ഇത്തരം ഉല്‍പന്നങ്ങൾക്ക് വില വർധിച്ചിരിക്കുന്നത്. നികുതി വർധനവ് ബാധകമായ 920 ഉല്‍പന്നങ്ങളുടെ പട്ടിക വെള്ളിയാഴ്ച ധനകാര്യമന്ത്രാലയം പുറത്തിറക്കിയിരുന്നു. നികുതി ഏർപ്പെടുത്തുന്നതിനു മുമ്പുള്ള ഉല്‍പന്നങ്ങളുടെ വിലയും വർധിപ്പിച്ചതിനു ശേഷമുണ്ടായ വിലയും പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം പുകയില ഉല്‍പന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനം നികുതിയും സോഫ്റ്റ് ഡ്രിങ്കുകൾക്ക് അൻപത് ശതമാനം നികുതിയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുകയില ഉല്‍പന്നങ്ങള്‍ക്കാണ് വൻ നികുതി വർധനയുണ്ടായത്. നികുതി ഏർപ്പെടുത്തിയതിന്‍റെ ഭാഗമായുണ്ടായ വിലവർധനവ് വിപണിയിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. നികുതി ഏര്‍പ്പെടുത്തിയ ഉല്‍പന്നങ്ങള്‍ അനധികൃതമായി കൊണ്ടുവരുന്നവര്‍ക്കുള്ള ശിക്ഷ കർശനമാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചരുന്നു. നിയമലംഘനം തടയാൻ വിപണിയിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് വൻ പിഴയോടൊപ്പം ക്രിമിനൽ ശിക്ഷക്ക് വിധേയരാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

