Quantcast

ഇറാൻ തടവിൽ നിന്ന് തമിഴ്നാട് സ്വദേശികള്‍ മോചിതരായി

MediaOne Logo

Muhsina

  • Published:

    11 May 2018 2:21 AM IST

ഇറാൻ തടവിൽ നിന്ന് തമിഴ്നാട് സ്വദേശികള്‍ മോചിതരായി
X

ഇറാൻ തടവിൽ നിന്ന് തമിഴ്നാട് സ്വദേശികള്‍ മോചിതരായി

കടലിലും കരയിലുമായി ദുരിതമയമായ ജീവിതമായിരുന്നു അഞ്ചുമാസങ്ങളായി ഈ തൊഴിലാളുടേത്. ബഹ് റൈനിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ഇവരെ അതിർത്തി ലംഘിച്ചെന്നാരോപിച്ച്

അഞ്ചു മാസം നീണ്ട ദുരിതങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് മോചിതരായ ഇന്ത്യൻ മൽസ്യത്തൊഴിലാളികൾ ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു. ഏറെ വിഷമകരമായ സാഹചര്യങ്ങളാണ് തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ ഇറാനിൽ അനുഭവിക്കേണ്ടി വന്നത്.

കടലിലും കരയിലുമായി ദുരിതമയമായ ജീവിതമായിരുന്നു അഞ്ചുമാസങ്ങളായി ഈ തൊഴിലാളുടേത്. ബഹ് റൈനിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ ഇവരെ അതിർത്തി ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ ഒക്ടോബറിൽ ഇറാൻ അധിക്യതർ കിഷ് ദ്വീപിൽ തടഞ്ഞു വെക്കുകയായിരുന്നു. വിശപ്പകറ്റാൻ മതിയായ ഭക്ഷണവും ദാഹം മാറ്റാൻ വെള്ളമോ ലഭിക്കാതെയായിരുന്നു ഇറാനിലെ ഇവരുടെ ജീവിതം.

മാസങ്ങൾക്ക് ശേഷം ഇവരെ വിട്ടയക്കാൻ ഇറാൻ കോടതി ഉത്തരവിട്ടതിനെത്തുടർന്ന് തിങ്കളാഴ്ച കാലത്ത് 15 ഇന്ത്യക്കാരും ആറ് ബംഗ്ലാദേശികളുമടങ്ങുന്ന സംഘം ബോട്ടുകളിൽ ബഹ്റൈൻ തീരത്തെത്തുകയായിരുന്നു. ഏറെ പ്രയാസങ്ങളനുഭവിച്ച ശേഷം ഒടുവിൽ ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന സന്തോഷത്തോടെയാണ് ഇന്ത്യൻ തൊഴിലാളികൾ ഇന്ന് നാട്ടിലേക്ക് മടങ്ങിയത്. യാത്രാ ടിക്കറ്റും മറ്റ് സഹായങ്ങലും നൽകിയ ബഹ് റൈനിലെ ഇന്ത്യൻ എംബസി, ഐ.സി.ആർ.എഫ്, വിവിധ കൂട്ടായ്മകൾ, സാമൂഹിക പ്രവർത്തകർ എന്നിവരോടുള്ള കടപ്പാടോടെയാണ് ഇവരുടെ മടക്കം.

Next Story