ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് അതിര്‍ത്തി തുറന്ന് കൊടുക്കാന്‍ സൗദി തീരുമാനം

- Published:
10 May 2018 11:34 PM IST

ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് അതിര്‍ത്തി തുറന്ന് കൊടുക്കാന്‍ സൗദി തീരുമാനം
സല്‍വാ ബോര്‍ഡര്‍ വഴി തീര്‍ഥാടകര്‍ക്ക് ഹജ്ജിന് വരാനാണ് സല്‍മാന്‍ രാജാവ് അനുമതി നല്‍കിയത്
ഖത്തര്‍ പൗരന്മാരായ ഹാജിമാര്‍ക്ക് ദോഹയിലേക്ക് വിമാനം അയക്കാനും അതിർത്തി തുറന്നുനൽകാനും സൗദി അറേബ്യ തീരുമാനിച്ചു. ഓൺലൈൻ അനുമതിയില്ലാതെ ഖത്തർ ഹാജിമാർക്ക് സൽവ അതിർത്തി വഴി കരമാര്‍ഗം സൗദിയിലേക്ക് പ്രവേശിക്കാനും അനുമതി നൽകി സൽമാൻ രാജാവ് ഉത്തരവിറക്കി. ഖത്തർ രാജകുടുംബത്തിലെ ശൈഖ് അബ്ദുള്ള ബിൻ അലി ആൽഥാനി ഇന്നലെ ജിദ്ദയിലെത്തി സൗദി കിരീടവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി. ഖത്തറിൽ നിന്നുള്ള തീർഥാടകർക്ക് സൗദിയിൽ എത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇതിനു ശേഷമാണ് സൽമാൻ രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.
ഹജ്ജിന് ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെ ഖത്തർ പൗരന്മാർക് ഹജ്ജിനായി സൽവ അതിർത്തി വഴി സൗദിയിലേക്ക് പ്രവേശിക്കാം. ഇവർക്ക് ദമാം , അൽ ഹസ്സ വിമാനത്താവളങ്ങളിൽ നിന്നും സൌജന്യമായി ജിദ്ദയിലേക്ക് യാത്ര ചെയ്യാം. ദോഹയിൽ നിന്നും തീർഥാടകരെ ജിദ്ദയിലേക്ക് എത്തിക്കാൻ സൗദി എയർലൈൻസിന്റെ വിമാനം അയക്കാനും രാജാവ് നിർദേശിച്ചു. ഇതിന്റെ മുഴുവൻ ചെലവും സൗദി വഹിക്കും. ജിദ്ദയിൽ എത്തിയ ശേഷം ഇവരെ രാജാവിന്റെ അതിഥികളായി പരിഗണിക്കും. ഹജ്ജ് ദിനങ്ങൾ അടുത്തതോടെ ഖത്തറിൽ നിന്നുള്ള തീര്‍ഥാടകര്‍ എത്തുമോയെന്ന സംശയം നിലനിൽക്കയാണ് സൗദിയുടെ പ്രഖ്യാപനം.
നയതന്ത്ര ബന്ധം വിഛേദിച്ചത് ഹജ്ജ് തീർ ഥാടനത്ത ബാധിക്കില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയതാണ്. മിനായിൽ ഖത്തർ തീർഥാടകരെ സ്വാഗതം ചെയ്ത ബോർഡുകൾ സ്ഥാപിച്ചിരുന്നു.
Adjust Story Font
16
