Quantcast

സുഷമാ സ്വരാജ് ബഹ്‌റൈനിലെ പ്രാചീന ക്ഷേത്രം സന്ദര്‍ശിച്ചു

MediaOne Logo

admin

  • Published:

    11 May 2018 10:31 AM IST

ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രാജ്യത്തെ ഇരുന്നൂറ് വര്‍ഷക്കാലത്തിലേറെ പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രം സന്ദര്‍ശിച്ചു മന്ത്രിയെ ക്ഷേത്ര സന്ദര്‍ശനത്തിന് അനുഗമിക്കാന്‍ ബഹ്‌റിന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അല്‍ ഖലീഫ എത്തിയത് വേറിട്ട കാഴ്ചയായി.

ബഹ്‌റൈനിലെത്തിയ കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒരുമിച്ചാണ് മനാമ നഗരത്തിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലെത്തിയത്. നൂറുകണക്കിന് പ്രവാസികള്‍ ഇവിടെ മന്ത്രിയെ വരവേല്‍ക്കാനെത്തിയിരുന്നു. പഞ്ചാബി ന്യത്ത സംഘത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാന് മന്ത്രിമാര്‍ക്കും പ്രതിനിധി സംഘത്തിനും സ്വീകരണം നല്‍കിയത്. മനാമ നഗരത്തില്‍ ലിറ്റില്‍ ഇന്ത്യ പദ്ധതിക്കായി ഒരുക്കിയ സ്ഥലവും സുഷമ സ്വരാജ് സന്ദര്‍ശിച്ചു. ഏറെ നേരം ക്ഷേത്തില്‍ ചെലവഴിച്ച ശേഷമാണ് മന്ത്രിയും സംഘവും മടങ്ങിയത്.

Next Story